ധ്യേയാ ചിപ്പു
കേരളത്തില്‍ മതസാമുദായിക സംഘടനകള്‍ വലിയ പ്രാധാന്യത്തോടെ ഇടപെട്ട തെരഞ്ഞെടുപ്പായിരുന്നു പിന്നിട്ടത്. എസ്എന്‍എഡിപി, കെപിഎംഎസ്, ധീവരസഭ, യോഗക്ഷേമ സഭ, ഓര്‍ത്തഡോക്സ്, യാക്കോബായ, സീറോ മലബാര്‍ സഭ, കാന്തപുരം, സുന്നി വിഭാഗം , ജമാ അത്ത് ഇസ്ലാമി, തുടങ്ങി കേരളത്തിലെ പ്രബല മതസാമുദായിക സംഘടനകളെല്ലാം ഇത്തവണ കളത്തിലിറങ്ങി. പരസ്യമായ യുഡിഎഫ് പിന്തുണ വിട്ട ക്രൈസ്തവ, മുസ്ലിം സമുദായ സംഘടനകള്‍ എല്‍ഡിഎഫ് ജയത്തോടെ തങ്ങളുടെ നിലപാടി ശരിയായെന്ന കണക്ക് കൂട്ടലിലാണ്.
എന്‍ഡിഎയോടൊപ്പം നിന്ന സമുദായസംഘടനകളാകട്ടെ ഇത്തവണ കേരളത്തില്‍ തങ്ങളെ എഴുതി തള്ളാനാവില്ല എന്ന് ശക്തമായി തെളിയിച്ചു. ്ര്രപമുഖ സംഘടന നേതാക്കളെ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി കേരളത്തില്‍ നിര്‍ണായക ശക്തികളെന്ന് മനസ്സിലാക്കി കൊടുക്കുവാന്‍ എസ്എന്‍ഡിപി, കെപിഎംഎസ്, യോഗക്ഷേമ സഭ തുടങ്ങിയ സംഘടനകള്‍ക്ക് കഴിഞ്ഞു. വരാനിരിക്കുന്ന കാലത്ത് ബിഡിജെഎസ് എന്ന പാര്‍ട്ടിയെ അവഗണിക്കാനാവില്ല എന്ന മുന്നറിയിപ്പ് വെള്ളാപ്പള്ളി നടേശനും സംഘവും നല്കി.
എന്നാല്‍ തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറി നിന്ന് , സമദൂരം പ്രഖ്യാപിച്ച്, യുഡിഎഫിന് പതിവ് പോലെ പിന്തുണ പ്രഖ്യാപിച്ച് എന്‍എസ്എസ് സ്വീകരിച്ച നിലപാട് ഏറെ കൗതുകമായി. കേരളത്തിലെ പ്രമുഖ ഹൈന്ദസമുദായ സംഘടന ഒരു സമര്ദ്ദശക്തിയായില്ല എന്നത് മാത്രമല്ല എന്‍എസ്എസിനെ ഏറ്റ തിരിച്ചടി. അവര്‍ മുന്നോട്ട് വച്ച സമദൂരത്തിനടുത്ത് യുഡിഎഫ് എന്ന തീരുമാനത്തിനും വലിയ തിരിച്ചടി ലഭിച്ചു. വലിയൊരു വിഭാഗം അണികള്‍ ഇത്തവണ ബിജെപിയോടൊപ്പം നിന്നത് എന്‍എസ്എസ് സംഘടന സംവിധാനത്തിന് വലിയ തിരിച്ചടിയായി. എസ്എന്‍ഡിപി നേതാക്കള്‍ അണിനിരന്ന ബിഡിജെഎസിനോടും അതുവഴി എന്‍ഡിഎയോടും ഉള്ള എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കുള്ള എതിര്‍പ്പ് താഴെ തട്ടിലുള്ള എന്‍എസ്എസ് പ്രവര്‍ത്തകരെ ബാധിച്ചില്ല. പ്രത്യേകിച്ചും എന്‍എസ്എസ് യുവജനവിഭാഗം നേതാക്കള്‍ വരെ ബിജെപിയോടൊപ്പം അണി നിരന്നു. ബിജെപി ജയിച്ചതും, കാര്യമായ വോട്ട് പിടിച്ചതുമായ മണ്ഡലങ്ങളില്‍ എന്‍എസ്എസ് പ്രവര്‍ത്തകര്‍ ബിജെപിയ്ക്കൊപ്പമായിരുന്നു എന്ന വിലയിരുത്തലുകള്‍ പുറത്ത് വന്നിട്ടുണ്ട്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ നിലപാടിനെ പൂര്‍ണമായും തള്ളുന്നതാണ് ഈ കണക്കുകള്‍ എന്നത് എന്‍എസ്എസ് ഇനിയുള്ള ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യും.
വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെ തോല്പിക്കുന്നതിലും, തിരുവനന്തപുരത്ത് ശ്രീശാന്തിനെ മൂന്നാം സ്ഥാനത്താക്കി വിഎസ് ശിവകുമാറിനെ ജയിപ്പിക്കാനായതും, ചെങ്ങന്നൂരില്‍ പിഎസ് ശ്രീധരന് പിള്ളയുടെ മുന്നേറ്റം തടയാനായതും എന്‍എസ്എസിന്റെ ഇടപെടല്‍ മൂലമായിരുന്നു. എന്നാല്‍ ഇവിടെയെല്ലാം ബിജെപി നേടിയ വോട്ടുകള്‍ എന്‍എസ്എസിന്റെ ആഹ്വാനം അണികള്‍ കാര്യമായെടുത്തിട്ടില്ല എന്നതിന്റെ തെളിവായി. നേമത്ത് രാജഗോപാലിന്റെ വിജയവും എന്‍എസ്എസ് ഔദ്യോഗിക നിലപാടിന് തിരിച്ചടിയാണ്.
കോണ്‍ഗ്രസിനെ മിക്ക മണ്ഡലങ്ങളിലും പിന്തുണച്ച എന്‍എസ്എസിന് ജനവികാരം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല എന്ന ആക്ഷേപവും ശക്തമാണ്. ദേശീയ തലത്തില്‍ തന്നെ തകര്‍ന്നടിയുന്ന കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നത് ആത്മഹത്യപരമാണ് എന്ന് പല എന്‍എസ്എസ് നേതാക്കള്‍ക്കും മുന്‍പ് തന്നെ അഭിപ്രായമുണ്ടായിരുന്നു. ന്യൂനപക്ഷ സമുദായസംഘടനകള്‍ സമര്ദ്ദശക്തിയായി വളരുമ്പോഴും എന്‍എസ്എസ് യുഡിഎഫ് ദാസ്യഭാവവുമായി മുന്നോട്ട് പോകരുത് എന്നായിരുന്നു പല നേതാക്കളുടെയും നിലപാട്. എന്നാല്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ യുഡിഎഫ് താല്പര്യവും, ബിഡിജെഎസ് വിരുദ്ധതയും ഈ നിലപാടിന് വിരുദ്ധമായി.
തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുന്‍പ് മുതല്‍ എന്‍എസ്എസ് ആസ്ഥാനത്ത് കാത്ത് കെട്ടി കിടന്ന് നേതാവിന്റെ ദര്‍ശനം തേടിയിരുന്ന മുന്നണികള്‍ ഇത്തവണ വലിയ ആവേശം കാട്ടിയില്ല എന്നതും എന്‍എസ്എസിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്. എന്‍എസ്എസ് ശക്തമായ മണ്ഡലങ്ങളില്‍ വ്യാപകമായ തോതില്‍ ബിഡിജെഎസ്-ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് എന്‍എസ്എസ് പ്രവര്‍ത്തകരുടെ വോട്ട് പോയിട്ടുണ്ട്. സമുദായിക സംഘടന എന്ന നിലയില്‍ രാഷ്ട്രീയ സമര്ദ്ധശക്തിയായി തുടരാനുള്ള നീക്കം ഇനി നടക്കില്ല എന്ന തരത്തിലാണ് താഴെ തട്ടിലുള്ള ശാഖാ പ്രവര്‍ത്തകരുടെ സമീപനം.
മറ്റുള്ള സമുദായ സംഘടനകള്‍ എടുത്ത നിലപാടുകള്‍ ശരിയാണെന്ന് വരികയും എന്‍എസ്എസ് എടുത്ത തീരുമാനത്തിന് തിരിച്ചടി ഏല്ക്കുകയും ചെയ്തത് ജി സുകുമാരന്‍ നായരുടെ ചില കടുംപിടുത്തങ്ങളാണെന്ന് വിമര്‍ശനം എന്‍എസ്എസിനുള്ളില്‍ ഉയര്‍ന്ന് കഴിഞ്ഞു. ഉമ്മന്‍ചാണ്ടിയേയും, കെഎം മാണിയേയും അതിര് വിട്ട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പിന്തുണക്കുന്നതില് നേരത്തെ തന്നെ അണികള്‍ക്ക് അമര്‍ഷം ഉണ്ടായിരുന്നു. ബാര്‍ അഴിമതിയില്‍ കെ.എം മാണിയെ പരസ്യമായി പിന്തുണച്ച സുകുമാരന്‍ നായരുടെ കോലം കത്തിച്ചാണ് പല കരയോഗങ്ങളും പ്രതിഷേധിച്ചത്. തെരഞ്ഞെടുപ്പില്‍ ശക്തമായ നിലപാട് എടുത്ത് മുന്നോട്ട് പോകണമെന്ന ആവശ്യവും തള്ളിയത് സുകുമാരന്‍ നായരാണ്. ഇതിനിടെ എന്‍എസ്എസ് ആസ്ഥാനത്ത് നിന്ന് സുകുമാരന്‍ നായര്‍ അപമാനിച്ച് ഇറക്കി വിട്ട സുരേഷ് ഗോപി രാജ്യസഭ എംപിയായതും എന്‍എസ്എസ് നേതൃത്വത്തിന് തിരിച്ചടിയായിരുന്നു.
ആദിവാസി മുതല്‍ നമ്പൂതിരിവരെയുള്ള ഭൂരിപക്ഷ സമുദായങ്ങളുടെ ഒത്തുചേരലായാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ബി.ഡി.ജെ.എസിന്റെ പിറവിയെ വിശേഷിപ്പിച്ചത്. ഇതില്‍ പങ്കാളികളാകാന്‍ എന്‍.എസ്.എസിനെ ക്ഷണിച്ചെങ്കിലും ആരുടെയും വാലാകാന്‍ തങ്ങളില്ലെന്നായിരുന്നു എന്‍എസ്എസ് നിലപാട്. എന്നും നിലപാടുകള്‍ സ്വന്തമായി പ്രഖ്യാപിക്കാന്‍ സമുദായത്തിന് കെല്പുണ്ടെന്നുമായിരുന്നു എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രതികരണം. എന്നാല്‍ ഇപ്പോഴത്തെ തിരിച്ചടി സുകുമാരന്നായര്ക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കും. എല്‍ഡിഎഫിനെതിരെ പരസ്യമായ എന്‍എസ്എസ് രംഗത്ത് വന്നില്ലെങ്കിലും എന്‍എസ്എസ് പിന്തുണ ഉമ്മന്‍ചാണ്ടിക്കായിരുന്നു എന്ന് വ്യക്തം. ഇതോടെ എല്‍ഡിഎഫ് വിജയത്തില്‍ ഒരും പങ്കും അവകാശപ്പെടാനാവാത്ത അവസ്തയിലായി എന്‍എസ്എസ് നേതൃത്വം. ഫലത്തില്‍ യുഡിഫിനേറ്റ വലിയ തിരിച്ചടി എന്‍എസ്എസിനും ശക്തമായ തിരിച്ചടിയാവുകയാണ്. ഇതില്‍ നി്ന്ന് ഏറെ നേട്ടം കൊയ്യുക ബിജെപിയാകും
Discussion about this post