തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തില്‍ 19 അംഗ മന്ത്രിസഭ 25ന് അധികാരമേല്‍ക്കും. സി.പി.എമ്മില്‍നിന്ന് 12 മന്ത്രിമാരും സി.പി.ഐയില്‍നിന്ന് നാല് മന്ത്രിമാരും ഉണ്ടാവും. ജനതാദള്‍, എന്‍.സി.പി കോണ്‍ഗ്രസ് എസ് എന്നിവയില്‍നിന്ന് ഓരോ മന്ത്രമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. സ്പീക്കര്‍ സ്ഥാനം സി.പി.എമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സി.പി.ഐക്കും ആയിരിക്കും.
മുന്നണിക്കൊപ്പം തിരഞ്ഞെടുപ്പില്‍ സഹകരിച്ച കേരളാ കോണ്‍ഗ്രസ് ബി എംഎല്‍എ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനമുണ്ടാകില്ല. സീറ്റ് നേടാനായില്ലെങ്കിലും ഒപ്പം നിന്ന ജനാധിപത്യ കേരളാ കോണ്‍ഗ്രസ് മുന്നണിയില്‍ തുടരും. 25ന് വൈകിട്ട് നാല് മണിയ്ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ എല്ലാ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ന്ന് മന്ത്രിസഭ യോഗം ചേരും. മന്ത്രമാരെക്കുറിച്ചും ബോര്‍ഡ് കോര്പ്പറേഷന് ചെയര്മാന് സ്ഥാനങ്ങളെക്കുറിച്ചും ധാരണ ആയിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എല്‍.ഡി.എഫ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ എണ്ണം പരിമിതപ്പെടുത്തും. 25 പേഴ്സണല്‍ സ്റ്റാഫ് മതിയെന്നാണ് ധാരണം. 60 വയസിനുമേല്‍ പ്രായമുള്ളവരെ പേഴ്.സണല് സ്റ്റാഫില്‍ ഉള്‍പ്പെടുത്തേണ്ടെന്നും യോഗം തീരുമാനിച്ചു.
വി.എസ് അച്യുതാനന്ദന്റെ അദ്ധ്യക്ഷതയില്‍ ഇന്നുചേര്‍ന്ന മുന്നണി യോഗം സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു.
Discussion about this post