കൊച്ചി: നാവികാസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥന് വെടിയേറ്റുമരിച്ച നിലയില്‍. തൃശൂര്‍ സ്വദേശി കെ.ശിവദാസനാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ ഒന്നരയോടെയാണ് വെടിയൊച്ച കേട്ടത്. കൈയിലിരുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റതാണോ ആരെങ്കിലും ആക്രമിച്ചതാണോ എന്നു വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ എന്ന നിലപാടിലാണ് അധികൃതര്‍.
Discussion about this post