ഡല്‍ഹി മെഡിക്കല്‍, ഡെന്റല്‍ ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിന് ഏകീകൃത പ്രവേശന (നീറ്റ്) പരീക്ഷ ഈ വര്‍ഷം ഉണ്ടാകില്ല. നീറ്റ് നടപ്പാക്കുന്നത് മാറ്റിവയ്ക്കുന്ന ഓര്‍ഡിനന്‍സിന് രാഷ്ട്രപതി അംഗീകാരം നല്‍കി. ഒരു വര്‍ഷത്തേക്കാണ് നീറ്റ് മാറ്റിവയ്ക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമായി ഇത്.
കേന്ദ്രസര്‍ക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന് ഒടുവില്‍ രാഷ്ട്രപതി ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചു. ശനിയാഴ്ചയാണ് ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചുകൊടുത്തത്. തുടര്‍ന്ന് വിഷത്തില്‍ രാഷ്ട്രപതി നിയമോപദേശം തേടിയിരുന്നു. ഒപ്പ് വെക്കാന്‍ രാഷ്ട്രപതി കൂടിയാലോചനകള്‍ നടത്തുന്ന സാഹചര്യത്തില്‍ ഇന്നലെ വൈകിട്ട് കേന്ദ്ര ആഭ്യന്തമന്ത്രാലയം രാഷ്ട്രപതിക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നന്ദ വിദേശയാത്ര മാറ്റിവച്ച് ഡല്‍ഹിയില്‍ തങ്ങിയാണ് നീക്കം നടത്തിയത്.
ഏകീകൃത പൊതുപ്രവേശന പരീക്ഷയില്‍ നിന്ന് സംസ്ഥാനങ്ങള്‍ നടത്തുന്ന പരീക്ഷകള്‍ക്ക് ഈ വര്‍ഷത്തേക്ക് ഇളവുനല്‍കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.
ഈ വര്‍ഷം മുതല്‍ പ്രവേശനത്തിനു നീറ്റ് മാത്രമായിരിക്കും മാനദണ്ഡമെന്ന സുപ്രീംകോടതി ഉത്തരവിനെ ഭാഗികമായി മറികടന്നുകൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. ഓര്‍ഡിനന്‍സിനെതിരെ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.
Discussion about this post