[fb_pe url=”” bottom=”30″]
പ്രമുഖ ദേശീയ ദിനപത്രങ്ങളില്‍ ഇടത് സര്‍ക്കാര്‍ അധികാരം മേല്ക്കും മുന്‍പ് പിണറായി വിജയന് മാത്രം പ്രമോട്ട് ചെയ്യുന്ന തരത്തില്‍ പരസ്യം നല്‍കിയതിനെതിരെ സോഷ്യല്‍ മീഡിയകളില്‍ ശക്തമായ പ്രതിഷേധം ഉയരുന്നു.
പത്ത് കോടി രൂപയോളം ചിലവഴിച്ച് നല്കിയ പരസ്യത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം നല്‍കരുതെന്നാണ് സോഷ്യല്‍ മീഡിയയുടെ ആവശ്യം.
1994 ല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജഞ ചെയ്യാന്‍ കേന്ദ്രമന്ത്രിയായിരുന്ന എ.കെ ആന്റണി ഡല്‍ഹിയില്‍ നിന്ന് പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത പ്രത്യേക വിമാനത്തില്‍ കേരളത്തിലെക്ക് പറന്നെത്തിയത് വിവാദമായിരുന്നു. അന്ന് സിപിഎം എതിര്‍പ്പ് മൂലം കോണ്‍ഗ്രസ് പാര്‍ട്ടി ഫണ്ടില്‍ നിന്നാണ് എട്ട് ലക്ഷം രൂപ ആ വിമാനയാത്ര ചിലവ് അടച്ച് തീര്‍ത്തത്. സമാനമായ രീതിയില്‍ ഈ തുക സിപിഎം പാര്‍ട്ടി ഫണ്ടില്‍ നിന്ന് അടക്കണമെന്നാണ് സോഷ്യല്‍ മീഡിയയുടെ ആവശ്യം pinarayimustpayback എന്ന പേരിലുള്ള ഹാഷ് ടാഗ് ക്യാമ്പയിനും നടക്കുന്നുണ്ട്.
പരസ്യത്തിനെതിരെ സിപിഐ ദേശീയ സെക്രട്ടറി സുധാകര്‍ റെഡി ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. പണം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കരുതെന്ന് വി.ടി ബല്‍റാം എംഎല്‍എ ആവശ്യപ്പെട്ടു.
[fb_pe url=”https://www.facebook.com/vtbalram/posts/10153826445394139?pnref=story” bottom=”30″]
[fb_pe url=”https://www.facebook.com/abhilash.gnair.7/posts/823420541124476″ bottom=”30″]
Discussion about this post