കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റ പിണറായി വിജയന്റെ പോരാട്ട ജീവിതം സംബന്ധിച്ച ലേഖനങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നതിനിടെ ചിരിപ്പിച്ച് പിണറായി വിജയം കഥകള്‍ പാറി പറക്കുന്നു. ട്രെയിന്‍ പിടിച്ച് നിര്‍ത്തി ആളെ രക്ഷിക്കുന്ന വിജയന്, ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പാക് പട്ടാളത്തെ വിറപ്പിച്ച വിജയന്. റഷ്യന്‍ വിമാനം അത്ഭുതകരമായി നന്നാര്രിയെടുത്ത വിജയന് എന്നിങ്ങനെ പിണറായി കഥകള്‍ പ്രചരിക്കുകയാണ്.
പിണറായിയെ അമാനുഷ്യ പോരാളിയാക്കാനുള്ള ഇടതുപക്ഷ സൈബര്‍ പോരാളികളുടെ ശ്രമത്തെ കണക്കിന് കളിയാക്കുകയാണ് ഇത്തരം കഥകള്‍
ചില കഥകള്‍-
പിണറായി വിജയനെ. കുറച്ച് അദ്ദേഹത്തിന്റെ നാട്ടുകാര്‍ക്കു ഒരുപാട് പറയാന്‍ ഉണ്ട്
അന്ന് ഞങ്ങള്‍ നാട്ടുകാര്‍ അവനെ വിജുക്കുട്ടന് എന്നായിരുന്നു വിളിച്ചിരുന്നത് പിന്നീട് ആ പേര് വളര്‍ന്നാണ് വിജയന് എന്നായത്
വിജയന് ചെറുപ്പം മുതല്കെ ഒരു സാഹസികന് ആയിരുന്നു ഒരിക്കല്‍ ഒരു കൊച്ചു കുട്ടി റോഡില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പെട്ടെന്ന് ഒരു കുതിര അതുവഴി ഓടിവന്നു എല്ലാവരും എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനില്കെ വിജയന് മുന്നോട്ട് കതിച്ച് കുതിരയെ കാലില്‍ പിടിച്ച് വീശിയറിഞ്ഞ് കുട്ടിയെ രക്ഷപെടുത്തി
ഒരിക്കല്‍ വിജയന് സെകന്‍ ഷോ കഴിഞ്ഞ് റയില്‍വേ പാളത്തിലുടെ വീട്ടിലേക്കി പോകുകയായിരുന്നു പെട്ടെന്ന് ഒരു കാഴ്ച കണ്ടു ഒരു. സ്ത്രീ പാളത്തില്‍. കിടക്കുന്നു ദുരനിന്ന് ഒരു ട്രെയിന്‍ പാഞ്ഞു. വരുന്നു പിന്നീട് ഒന്നും ചിന്തിച്ചില്ല വിജയന് ഓടി ട്രെയിന്‍ വളരെ സ്പീഡില്‍ ആണ് രണ്ട് കൈകൊണ്ട് ട്രെയിനിന്റെ ചക്രം പിടിച്ചു നിര്‍ത്തി ആ സ്ത്രീയെ രക്ഷിച്ചു
വളരെ ചെറുപ്പത്തില്‍. നടന്ന. ഒരു സംഭവം അന്ന് വിജയന് വയസ് ആറ്
വിജയന്റെ അച്ഛന് ഒരു ചെത്തുകാരന് ആയിരുന്നു ഒരിക്കല്‍ വിജയന് അച്ഛനോട് ഒരു ക്ലാസ് കള്ള് ആവിശപ്പെട്ടു എന്നാല്‍ അച്ഛന് അത് കൊടുക്കാന്‍ തെയ്യാറായില്ല കൊച്ചു. വിജയന് വാശി കൂടി നാല്‍പ്പത് അടി പൊക്കമുള്ള തെങ്ങില്‍ കയറി കുടത്തിലുള്ള കള്ള് മുഴുവന്‍ കുടിച്ച് കുടം താഴേക്ക് എറിഞ്ഞ് പൊട്ടിച്ച് തെങ്ങില്‍ നിന്നും താഴേക്ക് ഡൈവ് ചെയ്തു
വിജയന് ആനയുടെ തുമ്പി കൈയില്‍ ഊഞ്ഞാലാടിയ കഥ അടുത്ത ലക്കം
1971 കാലഘട്ടം… ഇന്ത്യാപാക് യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം. ധൂമപടലങ്ങള്‍ പറത്തിക്കൊണ്ട് പാകിസ്താന് സൈന്യം ഭാരതത്തിന്റെ മൂന്നു സൈനിക പോസ്റ്റുകള്‍ പിടിച്ചടക്കി മുന്നേറുകയാണ്… അപ്പോഴുണ്ടതാ ദൂരെ ഒരു പൊട്ടു പോലെ എന്തോ ഒന്ന്. പാക് പട്ടാളം ബൈനോക്കുലറിലൂടെ നോക്കി. ഒരു മനുഷ്യന്! ഒറ്റ നോട്ടത്തില്‍ അയാളൊരിന്ത്യക്കാരനാണെന്നവര്ക്കു മനസ്സിലായി… Read Also: ജനങ്ങള്‍ വോട്ട് ചെയ്തത് പിണറായി വിജയനല്ല എന്ന് സിപിഐ! പാക് പട്ടാളം തുരുതുരാ വെടിയുതിര്‍ക്കാന്‍ തുടങ്ങി… കേവലം ഒരു മനുഷ്യന്റെ നേരേ പന്ത്രണ്ട് പാറ്റേണ്‍ ടാങ്കുകള്‍ ഒരുമിച്ചു തീ തുപ്പി. അന്നത്തെ പാക് സൈനിക കമാണ്ടര്‍, ഇസാം അബ്ദുള്‍ നവാബ് വീണ്ടും തന്റെ ബൈനോക്കുലറിലൂടെ നോക്കി…. ആ മനുഷ്യന്, ഒരു പോറല്‍ പോലുമേല്‍ക്കാതെ നടന്നു വരികയാണ്… 40 വര്‍ഷത്തെ സൈനികസേവനപരിചയമുള്ള ആ പട്ടാളക്കാരന് അത്ഭുതപ്പെട്ടു. മള്‍ട്ടി ആംഗിള്‍ ഫയറിംഗാണ് ചെയ്തത്. അതായത് പല നിരയിലും, പൊസിഷനിലുമുള്ള വെടി വെപ്പ്. ആ ഫയറിംഗ് പരിധിയില്‍ ഒരീച്ച പറന്നാല്‍ പോലും ജീവനോടെ രക്ഷപ്പെടില്ല. എന്നിട്ടും ഈ മനുഷ്യന്! അയാള്‍ തന്റെ നിസ്ക്കാരക്കമ്പിളി മണ്ണില്‍ വിരിച്ചു… കൈകളുയര്‍ത്തി പ്രാര്‍ത്ഥിച്ചു… അയാള്‍ പെട്ടെന്ന് പനിക്കുകയും വിറയ്ക്കുകയും ചെയ്യാന്‍ തുടങ്ങി. ഏതോ ഒരദൃശ്യ ശക്തി അയാളോടെന്തോ പറയാന്‍ ശ്രമിക്കുന്നുവെന്നയാള്ക്കു തോന്നി… എങ്കിലും ആ തോന്നലുകളെയെല്ലാം അതിജീവിച്ചു കൊണ്ട് സൈന്യത്തിനു വീണ്ടും വീണ്ടും വെടിയുതിര്‍ക്കാന്‍ ആജ്ഞ കൊടുത്തു… അതൊന്നുമേല്ക്കാതെ ആ മനുഷ്യന് നടന്ന് പാക് സൈന്യത്തിനടുത്തെത്തി… അവര്‍ പോയന്റ് ബ്ലാങ്കില്‍ വെടി വച്ചു… എന്നിട്ടും അയാളില്‍ ഒരു പോറല്‍ പോലുമേല്പ്പിക്കാന് ആ വെടിയുണ്ടകള്‍ക്കു കഴിഞ്ഞില്ല… അത്ഭുതസ്തബ്ധരായി നില്ക്കുന്ന സൈന്യത്തിന്റെ അടുത്ത് ചെന്ന് ആജ്ഞാസ്വരത്തില്‍ ആ യുവാവ് പറഞ്ഞു. നിങ്ങള്‍ ഉടന്‍ മടങ്ങിപ്പോവുക… ഇനി മുന്‍പോട്ടു വന്നാല്‍ ഒരാള്‍ പോലും ജീവനോടെ മടങ്ങില്ല. അബ്ദുള്‍ നവാബ് ഭയന്നു വിറച്ചു, ആ യുവാവിന്റെ ആജ്ഞയെ ധിക്കരിക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല… അയാള്‍ ഭയപ്പാടോടു കൂടി തന്റെ സൈന്യത്തിനു പിന്തിരിയാന് ആജ്ഞ കൊടുത്തു… തിരികെ നടക്കും വഴി, ഭയഭക്തിബഹുമാനാദികളോടെ അയാള്‍ ആ യുവാവിനോടപേക്ഷിച്ചു. അങ്ങയുടെ പേരെന്താണെന്നു പറയാന്‍ ദയവുണ്ടാവണം. അങ്ങെവിടുന്നാണ്? ഘനഗംഭീര ഗൗരവഭാവത്തില്‍ ആ യുവാവ് പറഞ്ഞു.. വിജയന്… പിണറായീന്നാ!
പണ്ട് ഞാന്‍ കേരളത്തില്‍ നിന്നും റഷ്യയിലേക്ക് ഉള്ള വിമാനത്തില്‍ യാത്ര ചെയുകയായിരിന്നു. ഏതാണ്ട് ഇന്ത്യന്‍ മഹാസമുദ്രവും കടന്നു ഇറാന്റെ മുകളില്‍ കൂടി വിമാനം എത്തി. അന്ന് ഇറാനും ഇറാഖും യുദ്ധം നടക്കുന്ന കാലമാണ്. റഷ്യ അന്ന് ഇറാന് എതിരെ ആണ്… പെട്ടന്ന് വിമാനത്തിന്റെ പൈലറ്റ് എല്ലാവര്ക്കും അലേര്‍ട്ട് മെസ്സേജ് തന്നു. വിമാനത്തിന്റെ യന്ത്രം തകരാര്‍ ആണ് ഏത് നിമിഷവും വിമാനം നിലം പതിക്കാം എല്ലാവരും… ഇത് കേട്ടപാടെ വിമാനത്തിനുള്ളില്‍ എല്ലാവരും കൂട്ട കരച്ചിലും നിലവിളിയും തുടങ്ങി.. പാരച്യൂട്ടില്‍ പറന്നു രക്ഷപെടാം എന്ന് കരുതിയാല്‍ താഴെ പൊരിഞ്ഞ യുദ്ധം നടക്കുകയാണ്.. രണ്ടായാലും മരണം ഉറപ്പാണ്.. അങ്ങനെ മരണത്തെ മുഖാമുഖം കണ്ട ആ സമയത്ത് എന്റെ പുറകിലെ സീറ്റില്‍ ഇരുന്ന ഒരു ചെറുപ്പക്കാരന് വളരെ വിനീതന് ആയി എഴുന്നേറ്റ് പൈലറ്റിന്റെ അടുത്തേക്ക് പോകുന്നു. എന്തായാലും മരണം ഉറപ്പ്.. ഞാനും അയാളുടെ പുറകെ പോയി.. ആ യുവാവ് പെട്ടന്ന് പൈലറ്റിന്റെ അടുത്ത് ചെന്ന് പറഞ്ഞു. ആ കാണുന്ന നീല ബട്ടന് അമര്ത്തു.. അത് കഴിഞ്ഞു ആ ചുവന്ന വയര്‍ ഊരി ആ ബ്ലാക്ക് ബോക്സില്‍ ഇന്‍സ്റ്റോള്‍ ചെയ്യ് എന്നിട്ട് എറോപ്ലൈന്‍ മോഡില്‍ ആക്കൂ. പെട്ടന്നു തന്നെ അത് ചെയ്തു പൈലറ്റ് തുള്ളിച്ചാടി പറഞ്ഞു… വിമാനത്തിന്റെ തകരാര്‍ മാറി.. വിമാനത്തിന് ഉള്ളില്‍ കൈയ്യടിയും സന്തോഷ പ്രകടനവും കൊണ്ട് നിറഞ്ഞു.. എന്റെ മുഖത്ത് നോക്കി ഒന്നു പുഞ്ചിരിച്ചുകൊണ്ട് ആ മനുഷന് തന്റെ സീറ്റില്‍ പോയി ഇരുന്നു. ആ സമയം ഞാന്‍ അദ്ദേഹത്തിന്റെ കൈയിലെ ഒരു മലയാള പത്രം എന്റെ ശ്രദ്ധയില്‍ പെട്ടു.. ദേശാഭിമാനി. അതേ അത് അയാള്‍ തന്നെ, നമ്മുടെ വിജയന്… പിണറായി വിജയന്! അടുത്ത പേജില്‍ : റെയില്‍പ്പാളത്തില്‍ വിരല്‍ വെച്ച് ട്രെയിന്‍ കടത്തിവിട്ടവന് പിണറായി!
ഒരിക്കല്‍ തലശ്ശേരി നിന്നു കൊഴിക്കോട്ടേക്ക് വിദ്യാര്‍ത്ഥികളെ ടൂറിനു കൊണ്ട് വന്ന ഡ്രൈവര്‍ ഞെട്ടി. മുന്പിലെ ടയറിലെ നട്ടും ബോള്‍ട്ടും ഊരിപ്പോയി കിടക്കുന്നു. ടയര്‍ ഊരിപ്പോവാതെ ഈ വണ്ടി കോഴിക്കോട് എങ്ങനെ എത്തി എന്നു ചിന്തിക്കുമ്പോഴാണ്, കൈവിരല്‍ ചോര ഒലിപ്പിച്ച് നില്ക്കുന്ന ഒരു കുട്ടിയേ കണ്ടത്. അതെ ആ കുട്ടി ഊരിപ്പോയ ബോള്‍ട്ടിനു പകരം സ്വന്തം വിരല്‍ ഒരു ബൊള്ട്ടാക്കി എല്ലവരുടേയും ജീവന് രക്ഷിക്കുകയായിരുന്നു. ഡ്രൈവര്‍ അത്ഭുതത്തൊടെ ആ കുട്ടിയുടെ പേര് ചോദിച്ചു. പുഞ്ചിരി തൂവാതെ ആ കുട്ടി പറഞ്ഞു. വിജയന്… പിണറായി വിജയന്!
Discussion about this post