തിരൂരില്‍ തിരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമം അഴിച്ച് വിട്ടു. അക്രമണത്തില്‍ നിരവധി മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ന്നു. സംഭവത്തിന് പിന്നില്‍ സിപിഐഎം ആണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന്റെ ആഹ്ലാദപ്രകടനം തിരൂരില്‍ നടക്കുന്നതിനിടെയാണ് പറവണ്ണ വേളാപുരം ബീച്ച് പരിസരം കേന്ദ്രീകരിച്ച് വ്യാപക അക്രമം നടന്നത്. അക്രമിസംഘം നിരവധി വീടുകളും കടകളും തകര്‍ക്കുകയും പണവും സ്വര്‍ണ്ണവും കവരുകയും ചെയ്തു. അക്രമത്തിന് പിന്നില്‍ സിപിഐഎം പ്രാദേശിക പ്രവര്‍ത്തകരാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഏറെ നാളായി ലീഗ് സിപിഎം സംഘര്‍ഷം നടക്കുന്ന പ്രദേശത്താണ് ആഹ്ലാദപ്രകടനത്തിന്റെ പേരില്‍ പകല്‍കൊള്ള അരങ്ങേറിയത്.
അതേസമയം അക്രമത്തിന് പിന്നില്‍ സിപിഐഎം അല്ലെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.
Discussion about this post