ഇടത് മുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ആഴ്ചയ്ക്കകം തന്നെ പോലിസ് തലപ്പത്ത് നിന്ന് ടിപി സെന്‍കുമാറിനെ നീക്കി ലോകനാഥ് ബെഹ്‌റയെ നിയമിച്ചത് ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ. ബെഹ്‌റയെ നിയമിച്ചത് നരേന്ദ്രമോദിയോടുള്ള ആരാധന കൊണ്ടാണെന്നാണ് ഒരു ട്രോള്‍. യഥാര്‍ത്ഥത്തില്‍ നരേന്ദ്രമോദിയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉപദേശകന്‍ എന്നാണ് മറ്റൊരു കണ്ടെത്തല്‍. ഇസ്രത്ത് ജഹാന്‍ കേസില്‍ യുപിഎയ്‌ക്കെതിരായി ബെഹ്‌റ നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് ഈ വിലയിരുത്തല്‍.
നേരത്തെ ഇസ്രത്ത് ജഹാന്‍ കേസ് വ്യാജ ഏറ്റമുട്ടലല്ല എന്ന മോദി സര്‍ക്കാരിന്റെയും ബിജെപിയുടെയും വാദത്തിന് ശക്തി പകരാന്‍ ലോകനാഥ് ബെഹ്‌റയുടെ പ്രതികരണം കൊണ്ട് സാധിച്ചിരുന്നു. ഇസ്രത്ത് ജഹാന്‍ തീവ്രവാദിയാണെന്ന കാര്യം ആഭ്യന്തരവകുപ്പിനെ അറിയിച്ചിരുന്നുവെന്നായിരുന്നു ബെഹ്‌റ അക്കാലത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്.
[fb_pe url=”https://www.facebook.com/photo.php?fbid=1031916810225985&set=a.103791256371883.8111.100002230263791&type=3&theater” bottom=”30″]
[fb_pe url=”https://www.facebook.com/krishnaraj9/posts/1214294078590068[fb_pe url=”” bottom=”30″]” bottom=”30″]
[fb_pe url=”https://www.facebook.com/photo.php?fbid=1324728390887856&set=a.129936627033711.18336.100000521242243&type=3&theater” bottom=”30″]
Discussion about this post