കൊച്ചി: മന്ത്രിയായിരിക്കും കാലത്തോളം ഇപി ജയരാജനെ പിന്തുടരാവുന്ന തരത്തില്‍ ട്രോളുകള്‍ വന്ന് കൊണ്ടേയിരിക്കും. അത്രവലിയ അബദ്ധമാണ് മുഹമ്മലി അനുസ്മരണവുമായി ബന്ധപ്പെട്ട ഇപി ജയരാജന്റെ പ്രസ്താവന. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം ജയരാജന് നല്കിയ വിശദീകരണവും പാളി. മാധ്യമപ്രവര്‍ത്തകര്‍ മുഹമ്മദലിയെ കുറിച്ച് വിശദീകരിച്ചില്ല, തിരക്കിനിടയില്‍ സംഭവിച്ചതാണ് എന്നിങ്ങനെ ഇന്നലെ പുറത്ത് വിട്ട വിശദീകരണത്തിന്മേവും കളിയാക്കലും വിമര്‍ശനവും തുടരുകയാണ് സോഷ്യല്‍ മീഡിയ.
ജയരാജന്റേത് സ്വഭാവികമായ തെറ്റ് എന്ന രീതിയില്‍ സിപിഎം സൈബര്‍ പോരാളികളും, ചില ഇടത്പക്ഷ മാധ്യമപ്രവര്‍ത്തകരും ഇന്നലെ രംഗത്തെത്തിയിരുന്നു. ജയരാജന്റെ വിശദീകരണത്തോടെ എതിര് പ്രചരണങ്ങളുടെ മുന്നയൊടിഞ്ഞു എന്ന മട്ടിലാണ് ചിലരുടെ പ്രതികരണം. എന്നാല്‍ ജയരാജന് നടത്തിയ വിശദീകരണത്തിലും ഏറെ പ്രശ്നങ്ങളുണ്ടല്ലോ എന്ന് കണ്ടെത്തിയിരിക്കുകയാണ് ചിലര്‍.
ജയരാജന്റെ വിശദീകരണം.
”ഞാന്‍ യാത്രയിലായിരിക്കെയാണ് മനോരമാ ന്യൂസ് ചാനലില്‍ നിന്ന് ഫോണ്‍ വന്നത്. അമേരിക്കയില്‍ വച്ച് നമ്മുടെ മുഹമ്മദലി മരിച്ചു പോയി എന്നാണ് ചാനലില്‍ നിന്ന് പറഞ്ഞിരുന്നത്. നിരവധി സ്വര്‍ണമെഡലുകള്‍ നേടിയിട്ടുള്ളയാളാണ്. നിങ്ങളൊരു അനുശോചനം നല്‍കണമെന്നാണ് പറഞ്ഞിരുന്നത്. ആ സമയത്ത് ബോക്സിംഗ് ഇതിഹാസം മുഹമ്മദലിയാണ് മരണപ്പെട്ടതെന്ന വാര്‍ത്ത ഞാന്‍ അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ തന്നെ രണ്ട് വരി പറയണമെന്നുമാണ് പറഞ്ഞത്. ഉടനെ ലൈവ് ന്യൂസിലേക്ക് ഫോണ്‍ കണക്ട് ചെയ്യുകയും ചെയ്തു. നാല്‍പ്പത് വര്‍ഷം മുമ്പ് ബോക്സിംഗ് റിംഗ് വിട്ട ബോക്സിംഗ് ഇതിഹാസത്തിന്റെ മരണവാര്‍ത്തയാണ് ഇതെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. അക്കാര്യം മനസ്സിലേക്ക് വന്നുമില്ല. കേരളത്തിലെ ഏതോ പഴയ കായികതാരമെന്ന രീതിയിലാണ് മനോരമയില്‍ നിന്നുള്ള ഫോണില്‍ നിന്ന് മനസ്സിലായത്. ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി തിരക്കിട്ട യാത്രയിലായിരുന്നു. അവിടെ എത്തിച്ചേരേണ്ട സമയവുമായിരുന്നു. പറഞ്ഞത് എന്തായാലും പിശകായിപ്പോയി. തുടര്‍ന്ന് അനുശോചനത്തിനായി വിളിച്ച മാധ്യമങ്ങള്‍ക്കെല്ലാം ശരിയായ പ്രതികരണമാണ് നല്‍കിയിരുന്നത്. സാധാരണഗതിയില്‍ ലൈവ് ന്യൂസിലേക്ക് അനുശോചനത്തിനോ പ്രതികരണത്തിനോ വിളിക്കുമ്പോള്‍ ന്യൂസ് ഡെസ്കില്‍ നിന്ന് വിളിച്ച് പ്രസ്തുത വിഷയത്തെ കുറിച്ച് ഒരു ബ്രീഫ് നല്‍കാറുണ്ട്. ഇവിടെ അതുണ്ടായില്ല. ഈ ആശയക്കുഴപ്പമാണ് പിശക് സംഭവിക്കാന്‍ കാരണം. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളും കായിക പ്രതിഭകളും ഈ പിശക് മനസ്സിലാക്കണം.”
ഇ പി ജയരാജന്, കായികമന്ത്രി
ഇനി ചാനല്‍ റൂമില്‍ നിന്ന് മുഹമ്മദലി മരിച്ചു എന്ന് പറഞ്ഞത് കേട്ട് ചാനലുകാര് നല്കിയ മുഹമ്മദലി എന്ന പേരും വച്ച് പ്രതികരണം നല്കുകയാണോ..ഒരു സ്പോര്‍ട്സ് മന്ത്രി ചെയ്യേണ്ടത്. വാര്‍ത്താ വിനിമയ സാധ്യത ഏറെയുള്ള കാലഘട്ടത്തില്‍ മുഹമ്മദലിയെ പോലുള്ള ഒരു വലിയ മനുഷ്യന് മരിച്ച വിവരം ചാനലുകാര് പറയാതെ തന്നെ മന്ത്രി അറിഞ്ഞിരിക്കും എന്ന് ഒരു ജേണലിസ്റ്റ് വിചാരിച്ചാല്‍ അതിനെ കുറ്റം പറയാന്‍ കഴിയുമോ..എനിക്ക് ഡിറ്റയില്സ് അറിയില്ല എന്താ സംഭവിച്ചത് എന്ന് ചോദിച്ചറിയാനുള്ള വിവേകം മന്ത്രിയല്ലേ കാണിക്കേണ്ടത്. അല്ലാതെ പതിവ് പോലെ ബ്രീഫ് നല്‍കിയില്ല എന്ന് പറഞ്ഞ് ഏതോ അറിയാത്ത മുഹമ്മദലി എന്ന മലയാളിയെ കുറിച്ച് വാചക കസര്‍ത്ത് ചെയ്യുകയാണോ ഉത്തരവാദിത്തപ്പെട്ട മന്ത്രി ചെയ്യേണ്ടത്. ചാനലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചയണോ ആശയകുഴപ്പത്തിന് കാരണം..പ്രമുഖനായ ഒരാള്‍ അതും ദിവസങ്ങളായി ആശുപത്രിയില്‍ കഴിയുന്ന താരം മരിക്കുമ്പോള്‍, അതില്‍ അനുസ്മരണം നടത്താന്‍ സ്പോര്‍ട്സുമായി ബന്ധമുള്ള മന്ത്രിയെ വിളിക്കുമ്പോള്‍ വിശദീകരണം നല്‍കേണ്ട കാര്യമില്ല എന്നല്ലേ ഏത് ഡസ്കിലും ഉള്ളവരും വിചാരിക്കുകയുള്ളു. അനുസമരിക്കും മുന്‍പ് അത് ആരെ കുറിച്ചാണ് എന്ന് ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്തം മന്ത്രിക്കല്ലെ..ഉള്ളത് അതിന് ചാനലിനെ പഴിക്കുന്നത് എങ്ങനെ ശരിയാകും.
-എന്നിങ്ങനെയാണ് വിശദീകരണത്തിന് എതിരെ ഉയരുന്ന ചോദ്യങ്ങള്‍.
സോഷ്യല്‍ മീഡിയകളില്‍ ഇപിയുടെ വിശദീകരണത്തിനെ കളിയാക്കിയും നിരവധി ട്രോളുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
[fb_pe url=”https://www.facebook.com/niammathew/posts/1792104301009498″ bottom=”30″]
Discussion about this post