കൊച്ചി: യുവജന സംഘടനാ നേതാക്കള്‍ക്കു പിറകേ കോണ്‍ഗ്രസില്‍ തലമുറമാറ്റം ആവശ്യപ്പെട്ട് എഐസിസി അംഗം ഷാനിമോള്‍ ഉസ്മാന് രംഗത്ത്. തെരെഞ്ഞെടുപ്പിലും പാര്‍ട്ടി പദവിയിലും എത്തിച്ചേരാനുള്ള മാനദണ്ഡം കറകളഞ്ഞ ഗ്രൂപ്പും ജാതിയും ആണെന്ന് അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
വിപ്ലവം അതിന്റെ വിത്തുകളെ കൊന്നൊടുക്കുതു പോലെയാണ് പെട്ടിയെടുപ്പുകാരല്ലാത്ത വിദ്യാര്‍ത്ഥി യുവജന നേതാക്കളെ മുതിര്‍ന്ന നേതാക്കള്‍ ഇല്ലാതാക്കുന്നതെന്നു തുറന്നടിക്കുന്നു. അക്രമരാഷ്ട്രീയവും വര്‍ഗീയതയും ശക്തമായി നേരിടണമെങ്കില്‍ യുവജനങ്ങള്‍ക്കു അനുകൂലമായ തലമുറമാറ്റം അനിവാര്യമാണെന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് ഷാനിമോള്‍ ഉസ്മാന് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
[fb_pe url=”https://www.facebook.com/permalink.php?story_fbid=1791702541116020&id=100008288736607″ bottom=”30″]
Discussion about this post