തിരുവനന്തപുരം: ഉപഭോക്താവിനോട് മോശമായി പെരുമാറുന്ന ബിഎസ്എന്‍എല്‍ കസ്റ്റമര്‍ കെയര്‍ ജീവനക്കാരന്റെ ഓഡിയൊ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. പോര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തിയോട് എന്തിനാണ് ബിഎസ്എന്‍എല്ലില്‍ നിന്നും മാറുന്നത് എന്ന് ചോദിക്കുന്ന ഉദ്യോഗസ്ഥനോട്, ബിഎസ്എന്‍എല്‍ വളരെ ബുദ്ധിമുട്ടാണ് എന്നാണ് ഉപയോക്താവ് പറയുന്നത്. ഇത്രയും ബുദ്ധിമുട്ടി ബിഎസ്എന്‍എല്ലില്‍ തുടരേണ്ട ആവശ്യമില്ലെന്നാണ് ഉദ്യോഗസ്ഥന്റെ മറുപടി.
തുടര്‍ന്ന് ഉപഭോക്താവുമായി തര്‍ക്കിക്കുന്ന കസ്റ്റമര്‍ കെയര്‍ ഉദ്യോഗസ്ഥന് മോദി സര്‍ക്കാരിനെയും കളിയാക്കുന്നുണ്ട്. പരാതി കൊടുക്കുമെന്ന് പറയുന്ന ഉപഭോക്താവിനേയും കളിയാക്കുന്ന ജീവനക്കാരന് പരാതി കൊടുത്തോളു എന്നാണ് മറുപടി നല്‍കുന്നത്. ജീവനക്കാരന് പേര് വെളിപ്പെടുത്താനും തയ്യാറാവുന്നില്ല. സ്വകാര്യ കമ്പനിയില്‍ നിന്ന് കാശ് വാങ്ങിയാണ് താന്‍ പ്രവര്ത്തിക്കുന്നതല്ലേ എന്ന ചോദ്യത്തിന് മോദി ഗവര്ണ്മെന്റിനോട് അതേ പറ്റി ചോദിക്കാനാണ് കളിയാക്കല്‍. മോദി ഗവര്ണ്മെന്റിന് എതിരാണല്ലേ താന്‍ എന്ന് ചോദിക്കുമ്പോള്‍ അതെ എന്നും മറുപടി നല്‍കുന്നുണ്ട്.
പൊതുമേഖലാ കമ്പനിയായ ബിഎസ്എന്‍എല്ലിനെ ലാഭകരമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോഴാണ് ജീവനക്കാരുടെ ഭാഗത്ത് നിന്നുള്ള ഇത്തരം സമീപനങ്ങള്‍ സജീവ ചര്‍ച്ചയാകുന്നത. പുതിയ മൊബൈല്‍ കണക്ഷനുകള്‍ നല്കുന്നതില് ഏറ്റവുമധികം വളര്‍ച്ചാ നിരക്ക് നേടിയിരിക്കുന്നത് ബിഎസ്എന്എല്ലാണെന്ന് മന്ത്രി പറഞ്ഞിരുന്നു. നിരവധി ഓഫറുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഇത്തരം ജീവനക്കാരാണെങ്കില്‍ പദ്ധതി പരാജയപ്പെടുമെന്നാണ് സോഷ്യല്‍ മീഡിയയുടെ മുന്നറിയിപ്പ്.
ഓഡിയൊ-
[fb_pe url=”https://www.youtube.com/watch?v=J20jM_lhwlQ&feature=youtu.be” bottom=”30″]
Discussion about this post