കൊച്ചി : നെടുമ്പാശ്ശേരിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു.ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലെത്തിയ വിമാനത്തിന്റെ പിന്നിലെ ടയറാണ് പൊട്ടിത്തെറിച്ചത്. വിമാനത്തില്‍ 161 യാത്രക്കാരുണ്ടായിരുന്നു. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കുകള്‍ സംഭവിച്ചിട്ടില്ല. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപകടം മറ്റ് സര്‍വ്വീസുകളെ ബാധിച്ചിട്ടില്ല.
Discussion about this post