ഇന്ത്യയെ മുസ്ലിം മുക്തമാക്കണമെന്ന സ്വാധി പ്രാച്ചിയുടെ പ്രസ്താവനക്കെതിരെ കേരളത്തില്‍ കേസ്. ആക്ടിവിസ്റ്റും അവതാരകനും ശബരിമല തന്ത്രി കുടുംബാഗവുമായ രാഹുല്‍ ഈശ്വറാണ് സ്വാധി പ്രാച്ചിക്കെതിരെ കേസ് നല്‍കിയത്. ഭരണഘടന വിരുദ്ധമാണ് സ്വാധിയുടെ പ്രസ്താവനയെന്നും, അവര്‍ക്കെതിരെ 153 എ, 295 എ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നും രാഹുല്‍ ഈശ്വര്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സിവിലിയന്‍ പദവി നല്കി സൗദി അറേബ്യ ബഹുമാനിച്ചിരുന്നു. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം എല്ലാവര്ക്കും റമസാന്‍ ആശംസകള്‍ നേരുകയും ചെയ്തു. ഇതെല്ലാം എതിര്‍ക്കുന്ന നിലപാടാണ് സ്വാധി പ്രാച്ചിയില്‍ നിന്ന് ഉണ്ടായതെന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു.
‘നമുക്ക് വേണ്ടത് മുസ്ലിം സ്വതന്ത്ര ഇന്ത്യയല്ല, മുസ്ലിങ്ങള്‍ക്കും, കൃസ്ത്യനികള്‍ക്കും ഹിന്ദുക്കള്‍ക്കും വേണ്ടിയുള്ള സ്വതന്ത്ര ഇന്ത്യ’ രാഹുല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
ഒവൈസി, ഒമര്‍ ഖാലിദ്, സാധ്വി പ്രാചി, തീവ്ര മതപരിവര്‍ത്തന വാദം, മാവോയിസം തുടങ്ങി തീവ്ര ലൈന്‍ നമുക്ക് വേണോ ??? നമ്മള് ഇന്ത്യക്കാര്‍ ഏതു ആശയ ലോകം ആയാലും മോഡറേറ്റ് ആണ്. എന്നും രാഹുല്‍ പറഞ്ഞു
വിഷയത്തില്‍ രാഹുല്‍ ഈശ്വര്‍ ഇട്ട ഫേസ് ബുക്ക് പോസ്റ്റ് കാണുക-
[fb_pe url=”https://www.facebook.com/RahulEaswarOfficial/posts/1212182228815014″ bottom=”30″]
Discussion about this post