ബിഡിജെഎസിന്റെ രണ്ട് ബോര്‍ഡ് ചെയര്മാന് സ്ഥാനം എന്ന ആവശ്യം ചര്‍ച്ചയില്‍
സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായ മത്സരിച്ച ആദിവാസി വനിത നേതാവ് സി.കെ.ജാനുവിനെ ആദിവാസി ക്ഷേമ ബോര്‍ഡ് അംഗമാക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ട്. സി.കെ ജാനുവിന് അര്‍ഹമായ പരിഗണന നല്‍കണമെന്ന ആവശ്യം ബിജെപി നേതൃത്വം മുന്നോട്ട് വച്ചിരുന്നു. ആദിവാസി വിഭാഗങ്ങളുടെ ബിജെപി അനുകൂല നിലപാടിന് സി.കെ ജാനുവിന്റെ എന്‍ഡിഎ പ്രവേശനം വഴി സാധ്യമായതായി ബിജെപി വിലയിരുത്തിയിരുന്നു. മറ്റ് മുന്നണികള്‍ ആദിവാസി സമൂഹത്തോട് കാണിക്കുന്ന വിവേചനം പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണവിഷയമാക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കേരളത്തിലെ ആദിനവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രത്യേക ശ്രദ്ധ വേണമെന്നാണ് ബിജെപിയുടെ ആവശ്യം. സി.കെ ജാനുവിനെ ആദിവാസി ക്ഷേമ ബോര്‍ഡ് അംഗമാക്കുന്നത് ഗുണം ചെയ്യുമെന്നും ബിജെപി കരുതുന്നു.
ഇന്നലെ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഡല്‍ഹിയിലെത്തി ബിജെപി അധ്യക്ഷന്‍ അമിത് ഷായെ കണ്ടിരുന്നു. ബിഡിജെഎസിന് രണ്ട് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ബോര്‍ഡ് അംഗത്വം വേണമെന്ന ആവശ്യം തുഷാര്‍ വെള്ളാപ്പള്ളി മുന്നോട്ട് വച്ചുവെന്നാണ് സൂചന. നാളികേര ബോര്‍ഡ്, സ്പൈസസ് ബോര്‍ഡ് എന്നിവയുടെ ചെയര്മാന് സ്ഥാനങ്ങള്‍ വേണമെന്നാണ് ബിഡിജെഎസിന്റെ ആവശ്യംവിഷയം ചര്‍ച്ച ചെയ്യാമെന്ന് ചര്‍ച്ചയില്‍ തീരുമാനമായതായാണ് റിപ്പോര്‍ട്ട്. സി.കെ ജാനുവിനെ ആദിവാസി ക്ഷേമ ബോര്‍ഡ് അംഗമാക്കുന്ന കാര്യം അമിത് ഷാ, തുഷാറിനെ അറിയിച്ചു.
Discussion about this post