ഡല്‍ഹി: ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കരുതെന്ന കേരളത്തിന്റെ ആവശ്യത്തിന് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ. ഗതാഗത വകുപ്പ് മന്ത്രി എന്‍.കെ ശശീന്ദ്രന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്ര പിന്തുണ ഉറപ്പായത്.
ഡീസല്‍ നിരോധനം കേരളത്തില്‍ പ്രായോഗികമല്ലെന്ന ആശങ്ക എന്‍.കെ ശശീന്ദ്രന് കേന്ദ്ര മന്ത്രിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷയില്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ച് കൊണ്ടുള്ള ഹരിത ട്രിബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു
Discussion about this post