ഡല്‍ഹി: ബിജെപി എംഎല്‍എ ഡല്‍ഹി നിയമസഭയില്‍ ബഞ്ചില്‍ കയറിനിന്ന് പ്രതിഷേധിച്ച സംഭവവവുമായി ബന്ധപ്പെട്ട് ടൈംസ് നൗ ചാനല്‍ ചര്‍ച്ചയില്‍ മികച്ച രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുള്ള പുരസ്ക്കാരത്തിനായി അഞ്ച് നേതാക്കളെ നാമനിര്‍ദേശം ചെയ്ത് അവതാരകന് അര്‍ണബ് ഗോസ്വാമി. കോമാളിത്തരം കാണിക്കുന്നതിലും പാദസേവ ചെയ്യുന്നതിലും മുന്‍ നിരയില്‍ നില്ക്കുന്നവര്ക്കായിട്ടാണ് പുരസ്ക്കാരമെന്ന പരിഹാസത്തോടെയാണ് നാമനിര്‍ദേശം.
സമനില തെറ്റിയ പോലെ ചെടിച്ചട്ടികള്‍ തല്ലി തകര്‍ക്കുന്ന ബീഹാര്‍ വനിത എംഎല്‍എ മുതല്‍ നടുറോഡില്‍ തല്ല ്കൂടുന്ന നേതാവ് വരെയുണ്ട് പട്ടികയില്‍
കുടിവെള്ള ടാങ്കര്‍ അഴിമതിയുമായി ബന്ധപ്പെട്ട് വാക്കേറ്റത്തിനിടെയാണ് ബിജെപി എംഎല്‍എ മേശപ്പുറത്ത് കയറി പ്രതിഷേധിച്ചത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായുള്ള വാക്ക് തര്‍ക്കത്തിനൊടുവിലാണ് ബിജെ പി എംഎല്‍എ വിജേന്ദ്ര ഗുപ്ത മേശപ്പുറത്ത് കയറിയത്. താന്‍ പറയുന്നത് കേള്‍ക്കാന്‍ സഭ തയ്യാറാകുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
Discussion about this post