ബിജെപിക്കാര്‍ക്കെതിരെ നടപടി എടുത്തില്ലെന്നാരോപിച്ച് സിഐയ്ക്കും എസ്ഐക്കും സിപിഎം എംഎല്‍എയുടെ ശകാരം. ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിയാണ് പോലിസ് ഉദ്യോഗസ്ഥരെ വഴക്കു പറഞ്ഞ് വിവാദത്തില്‍ പെട്ടത്.
‘പാര്‍ട്ടി പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ എന്താണ് ചെയ്യുന്നത്. പോലിസിന്റേത് ശുദ്ധ തെമ്മാടിത്തരമാണ്, യൂണിഫോമൊന്നും വേണമെന്നില്ല, കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ പാര്‍ട്ടിക്കാര്‍ക്കറിയാം..’ എന്നിങ്ങനെയാണ് എംഎല്‍എയുടെ ശകാരം.
പാലക്കാട് നെല്ലായയില്‍ ബിജെപി-സിപിഎം സംഘര്‍ഷം നിലവിലുണ്ടായിരുന്നു. ഇതില്‍ ബിജെപിക്കാര്‍ക്കെതിരെ നടപടി എടുത്തില്ലെന്നാണ് എംഎല്‍എ പി.കെ ശശിയുടെ പരാതി. പ്രതികളായ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തില്ല എന്നും എംഎല്‍എ ആരോപിച്ചു.
. ചില മാധ്യമങ്ങള്‍ പോലിസ് ഉദ്യോഗസ്ഥരെ എംഎല്‍എ പരസ്യമായി ശകാരിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടു. ചെര്‍പ്പുളശ്ശേരി എസ്ഐ ചാക്കോക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉണ്ടെന്നും എംഎല്‍എ പിന്നീട് വിശദീകരിച്ചു.
– വീഡിയൊ
Discussion about this post