പൊതുപ്രവര്‍ത്തകനും, അവതാരകനുമായി രാഹുല്‍ ഈശ്വറിന്റെ പരാതിയില്‍ സ്വാധി പ്രാചിക്കെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവായി.
കോണ്‍ഗ്രസ് മുക്ത ഇന്ത്യയല്ല, മുസ്ലിം മുക്ത ഇന്ത്യയാണ് ആവശ്യമെന്ന സ്വാധി പ്രാച്ചിയുടെ പ്രസ്താവന വിവാദമായിരുന്നു.
ഇതിനെതിരെയാണ് രാഹുല്‍ ഈശ്വര്‍ കോടതിയില്‍ പരാതി നല്‍കിയത്. സില്പിസി 153 എ, 156(3) എന്നീ വകുപ്പുകള്‍ സ്വാധിയുടെ മുകളില്‍ ചുമത്തും. ഈ വകുപ്പുകള്‍ പ്രകാരം എത്രയും വേഗം നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശം നല്കി.
Discussion about this post