ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് ചെയര്‍മാനും, സിപിഐ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ് നേതാവുമായ കനയ്യകുമാറിനൊപ്പം ‘ ആസാദി ‘ മുദ്രാവാക്യം വിളിച്ച സന്തോഷം പങ്കുവച്ച് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഹൈബി ഈഡന്. ‘ഇന്നലെ എറണാകുളത്ത് എ.ഐ.എസ്.എഫ്. നടത്തിയ ആസാദി സംഗമത്തിലും ആ ചെറുപ്പക്കാരന് ഭരണകൂടത്തിന്റെ വേട്ടയാടലുകളില്‍ തളരാത്ത ശബ്ദവുമായി വീണ്ടും ആ സദസിനെ പ്രകമ്പനം കൊള്ളിച്ചു. ആ വേദിയില്‍ നിന്ന് ഞാനും ഏറ്റു വിളിച്ചു ഭൂഖ് മാരി സെ ആസാദി, സംഘ് വാദ് സെ ആസാദി, സാമന്ദ് വാദ് സെ ആസാദി, പൂംജി വാദ് സെ ആസാദി.-ഹൈബി ഫേസ്ബുക്കില്‍ കുറിച്ചു.
ഇടതുപക്ഷവും കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ യോജിക്കുമ്പോഴും കേരളത്തില്‍ വിയോജിപ്പാണ് കോണ്‍ഗ്രസ് പുലര്‍ത്തിയിരുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് കേരളത്തിലെ രാഷ്ട്രീയ സാഹചര്യം എന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം. എറണാകുളത്ത് ഐഐഎസ്എറ് സംഘടിപ്പിച്ച ആസാദി സംഗമത്തില്‍ പങ്കെടുത്ത ഹൈബി ഈഡന് മോദി സര്‍ക്കാരിനെതിരെയുള്ള പോരാട്ടങ്ങളില്‍ ഇടത്പക്ഷവുമായി സഹകരിക്കുന്നതില്‍ തെറ്റില്ല എന്ന സന്ദേശമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ നല്‍കുന്നത്
പോസ്റ്റിന്റെ പൂര്‍ണരൂപം-
വര്‍ഗ്ഗീയതയും ഭരണകൂട ഭീകരതയും ആയുധമാക്കി ഒരു ജനതയെ അടക്കി ഭരിക്കാന്‍ ശ്രമിക്കുന്ന മോഡി സര്‍ക്കാരിനെ പിടിച്ചുലച്ച മുദ്രാവാക്യമായിരുന്നു ആസാദി. ഇന്ത്യയില്‍ നിന്നുള്ള സ്വാതന്ത്ര്യമല്ല ഇന്ത്യക്കകത്തുള്ള സ്വാതന്ത്ര്യമാണ് തന്റെ പോരാട്ടം എന്ന് സധൈര്യം വിളിച്ചു പറഞ്ഞ് ആര്.എസ്.എസിന്റെ സംഘവാദത്തിനെതിരെയും, ജാതി വ്യവസ്ഥയ്ക്കെതിരെയും, പട്ടിണിക്കെതിരെയും ആസാദിയെന്ന വാക്കുപയോഗിച്ച് ജനങ്ങളെ അണിനിരത്തിയപ്പോള്‍ ജെ.എന്‍.യു. പ്രസിഡന്റ് കനയ്യകുമാര്‍ ഒരു പ്രതീകമാവുകയായിരുന്നു. ഇന്നലെ എറണാകുളത്ത് എ.ഐ.എസ്.എഫ്. നടത്തിയ ആസാദി സംഗമത്തിലും ആ ചെറുപ്പക്കാരന് ഭരണകൂടത്തിന്റെ വേട്ടയാടലുകളില്‍ തളരാത്ത ശബ്ദവുമായി വീണ്ടും ആ സദസിനെ പ്രകമ്പനം കൊള്ളിച്ചു. ആ വേദിയില്‍ നിന്ന് ഞാനും ഏറ്റു വിളിച്ചു ഭൂഖ് മാരി സെ ആസാദി, സംഘ് വാദ് സെ ആസാദി, സാമന്ദ് വാദ് സെ ആസാദി, പൂംജി വാദ് സെ ആസാദി.
[fb_pe url=”https://www.facebook.com/HibiEden/photos/a.10150124470972260.289141.62528907259/10153461375007260/?type=3&theater” bottom=”30″]
Discussion about this post