ഡല്‍ഹി: ഭാരതീയ സ്റ്റേറ്റ് ബാങ്ക്(എസ്ബിഐ) ചെയര്‍ പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ അടുത്ത റിസര്‍വ് ബാങ്ക് ഗവര്‍ണറാകുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ ഗണര്‍ രഘുറാം രാജന്റെ കാലാവധി സെപ്റ്റംബറില്‍ അവസാനിക്കും. കഴിഞ്ഞ മൂന്നുവര്‍ഷത്തെ എസ്ബിഐ മാനേജിംഗ് ഡയറക്ടറായുള്ള അരുന്ധതി ഭട്ടാചാര്യയുടെ പ്രവര്‍ത്തനമികവ് പരിഗണിച്ചാണ് പുതിയ പദവിയിലേക്ക് കേന്ദ്രസര്‍ക്കാര്‍ അവരെ പരിഗണിക്കുന്നത്.
ബാങ്കിംഗ് മേഖലയില്‍ 36 വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുണ്ട് അറുപതു കാരിയായ ഇവര്‍ക്ക്. 1977-ല്‍ എസ്ബിഐയില്‍ പ്രൊബേഷണി ഓഫിസറായിട്ടായിരുന്നു ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2013-ല്‍ എസ്ബിഐയുടെ തലപ്പത്തെത്തി. ഈ വര്‍ഷം ഫോബ്സ് മാഗസിന് തെരഞ്ഞെടുത്ത ലോകത്തെ പ്രമുഖ വനിതകളില്‍ ഇരുപത്തിയഞ്ചാം സ്ഥാനത്തായിരുന്നു ഇവര്‍.
Discussion about this post