തിരുപ്പതി: രാജ്യത്തെ ഏറ്റവും വരുമാനമുള്ള ക്ഷേത്രങ്ങളില്‍ ഒന്നായ തിരുപ്പതിയില്‍ ഈ വര്‍ഷം മുടി ലേലം ചെയ്തതിലൂടെ ലഭിച്ചത് കോടികള്‍. കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ ലേലത്തില്‍ ലഭിച്ചത് 5.71 കോടി രൂപ. വിശ്വാസികള്‍ മുണ്ഡനം ചെയ്ത മുടിയാണ് ക്ഷേത്രം ലേലം ചെയ്തതെന്ന് തിരുപ്പതി ദേവസ്വം അറിയിച്ചു. പ്രതിദിനം ഒരു ടണ്ണോളം മുടി ക്ഷേത്രത്തില്‍ ലഭിക്കുന്നുണ്ടെന്നാണ് വിവരം. 2011ല്‍ ക്ഷേത്രത്തില്‍ നിന്നും 134 കോടി രൂപയ്ക്കാണ് മുടി ലേലത്തില്‍ പോയത്. ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് തല മുണ്ഡനം ചെയ്യുന്നത്.
ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കിടേശ്വര ഭക്തി ചാനലിന് പുതുതായി ടിവി സ്റ്റുഡിയോ നിര്‍മ്മിക്കുന്ന കാര്യവും ദേവസ്വം അറിയിച്ചു. 14.5 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തിരുപ്പതിയിലുള്ള ബിഐആര്‍ആര്‍ഡി ആശുപത്രിയില്‍ ആറ് കോടി രൂപയ്ക്ക് ആറ് ഓപ്പറേഷന് തിയേറ്ററും ഒപി ബ്ലോക്കും നിര്‍മ്മിക്കാനുള്ള ടെന്‍ഡറും ദേവസ്വം ക്ഷണിച്ചു. കിഴക്കന്‍ ഗോദാവരായിലെ പൊഡാപുരത്തുള്ള ശ്രീ ശങ്കര വല്ലഭ സ്വാമി ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് 25 ലക്ഷം നീക്കിവെച്ചതായും ദേവസ്വം അറിയിച്ചു.
Discussion about this post