കോയമ്പത്തൂര്‍: അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ചു ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് തമിഴ്നാട്ടില്‍ യോഗ പരിശീലകന് 69 മണിക്കൂര്‍ തുടര്‍ച്ചയായി യോഗ പരിശീലിക്കാന്‍ ഒരുങ്ങുന്നു. ‘ലോംഗസ്റ്റ് യോഗാ മാരത്തണ്‍’ എന്ന് പേരിട്ടിരിക്കുന്ന പരിശീലനം ജൂണ്‍ 18 വൈകിട്ടി അഞ്ചിന് ആരംഭിക്കും. തമിഴ്നാട് സ്വദേശിയ വി. ഗുണശേഖരനാണ് റെക്കോര്‍ഡ് ലക്ഷ്യമാക്കി ഇറങ്ങുന്നത്. അന്താരാഷ്ട്ര യോഗാദിനമായ ജൂണ്‍ 21ന് ഉച്ചയ്ക്ക് രണ്ടിന് മാരത്തണ്‍ അവസാനിപ്പിക്കും.
47 മണിക്കൂര്‍ തുടര്‍ച്ചയായി യോഗ പരിശീലിച്ച ചൈനയില്‍നിന്നുള്ള സംഘത്തിന്റെ പേരിലാണ് നിലവിലെ ഗിന്നസ് റെക്കോര്‍ഡെന്ന് യോഗാ അദ്ധ്യാപകനായ നാല്പ്പത്തഞ്ചുകാരന് ഗുണശേഖരന് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. നാലു മണിക്കൂറത്തെ പരിശീലനത്തിനിടയില്‍ ഒരു മണിക്കൂര്‍ ഇടവിട്ട് അഞ്ചു മിനിറ്റ് വിശ്രമിക്കും. ഈ ഇടവേളയിലായിരിക്കും ഭക്ഷണം കഴിക്കുക. പഴങ്ങളായിരിക്കും പ്രധാന ആഹാരം.
മാരത്തണില്‍ 200 യോഗാസനങ്ങള്‍ ചെയ്യും. കോയമ്പത്തൂരിലും പരിസര പ്രദേശങ്ങളിലുമുള്ള നാല്‍പ്പത് സ്കൂളില്‍ ഗുണശേഖരന് യോഗാദ്ധ്യാപകനാണ്. കഴിഞ്ഞ പത്തുവര്‍ഷമായി യോഗ പഠിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ പേരില്‍ നിരവധി റെക്കോര്‍ഡുകളുമുണ്ട്.
https://www.youtube.com/watch?v=pgURdpJQfJw
Discussion about this post