ന്യൂഡൽഹി: എന്റെ മകനെ ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു, അവൻ നിങ്ങളെ നിരാശരാക്കില്ല എന്ന സോണിയാ ഗാന്ധിയുടെ റായ് ബറേലി പ്രസംഗത്തെ ട്രോളി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ.
150-200 തവണയെങ്കിലും നിങ്ങൾ രാഹുൽ ഗാന്ധിയെ ഇതിനകം റീ-ലോഞ്ച് ചെയ്തു കഴിഞ്ഞു.ഞാൻ എന്റെ മകനെ നിങ്ങൾക്ക് വിട്ടു തരുന്നു എന്നാണ് നിങ്ങൾ പറയുന്നത് എന്നാൽ ആരാണ് നിങ്ങളുടെ മകനെ വീട്ടിലേക്ക് കൊണ്ട് പോകാൻ തയ്യാറാവുക ? ഇനി നിങ്ങളുടെ മകനെ ആരെങ്കിലും അവരുടെ വീട്ടിലേക്ക് കൊണ്ടു പോകാൻ തീരുമാനിച്ചാൽ ആ വീടിന്റെ സർവ്വനാശമായിരിക്കും, ബിശ്വ ശർമ്മ പറഞ്ഞു.
2004-ൽ റായ്ബറേലിയിൽ നിന്നാണ് സോണിയ ആദ്യമായി പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്, ഈ വർഷം ആദ്യം രാജ്യസഭാംഗമാകാൻ സീറ്റ് ഒഴിയുന്നത് വരെ നീണ്ട ഇരുപത് വർഷം റായ് ബറേലി സോണിയ ഗാന്ധിയെ പിന്തുണച്ചു.
എന്നാൽ ഇത്തവണ രാജസ്ഥാനിൽ നിന്നും രാജ്യസഭാ എം പി ആയി തിരഞ്ഞെടുക്കപ്പെട്ട സോണിയ ഗാന്ധി 20 വർഷത്തിന് ശേഷം മകൻ രാഹുലിന് മണ്ഡലം കൈമാറുകയായിരുന്നു. കേരളത്തിലെ വയനാട്ടിനൊപ്പം റായ്ബറേലിയിൽ നിന്നാണ് രാഹുൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. നേരത്തെ ഈ മണ്ഡലം പ്രിയങ്ക ഗാന്ധിക്ക് നൽകപ്പെടും എന്നാണ് കരുതിയിരുന്നതെങ്കിലും പിന്നീട് സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ തീരുമാനിക്കുകയായിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ടമായ മെയ് 20ന് റായ്ബറേലിയിലും അമേഠിയിലും വോട്ടെടുപ്പ് നടക്കും.കഴിഞ്ഞ തവണത്തെ പരാജയം കാരണം രാഹുൽ ഗാന്ധി ഇത്തവണ റായ് ബറേലിയിൽ മത്സരിക്കുന്നില്ല.
Discussion about this post