ഝാൻസി: പാക് അധിനിവേശ കശ്മീർ വിഷയത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് അമിത് ഷാ. വോട്ടു ബാങ്ക് രാഷ്ട്രീയം കാരണം പാകിസ്താനെ നിങ്ങൾക്ക് പേടിയായിരിക്കും, എന്നാൽ ഞങ്ങൾ പേടിക്കുന്നില്ലെന്നും തുറന്നടിച്ച് അമിത് ഷാ . അവരുടെ കയ്യിൽ അണുബോംബ് ഉണ്ടെന്നും അതിനാൽ പാകിസ്താനെ ബഹുമാനിക്കണമെന്നും ഉള്ള കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ. മദ്ധ്യപ്രദേശിലെ ഝാൻസിയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അവരുടെ നേതാക്കളിലൊരാളായ മണിശങ്കർ അയ്യർ പാക് അധിനിവേശ കശ്മീരിനെക്കുറിച്ച് സംസാരിക്കരുതെന്ന് എന്നാണ് പറയുന്നത്. പാകിസ്താനിൽ ആറ്റംബോംബുകളുണ്ടെന്നും, പാക് അധിനിവേശ കശ്മീരിൽ നമ്മുടെ അവകാശങ്ങൾ ആവശ്യപ്പെടരുതെന്നുമാണ് അദ്ദേഹം പറയുന്നത്. എന്നാൽ ഇത് നരേന്ദ്ര മോദി സർക്കാരാണെന്നും ഞങ്ങൾ ആറ്റംബോംബുകളെ ഭയപ്പെടുന്നില്ലെന്നും നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പിഒകെ ഇന്ത്യയുടേതാണ്, ഞങ്ങൾ അത് തിരിച്ചെടുത്തിരിക്കും , ”അദ്ദേഹം പറഞ്ഞു.
Discussion about this post