തിരുവനന്തപുരം: മഴയെ തുടർന്ന് കേരള തീരത്ത് കടലാക്രമണം. തിരുവനന്തപുരത്തെ ശംഖുമുഖം, വലിയതുറ എന്നിവിടങ്ങളിലെ വീടുകളിൽ വെള്ളംകയറി. ഇന്നലെ പ്രദേശങ്ങളിൽ അതിശക്തമായ മഴയാണ് പ്രദേശങ്ങളിൽ അനുഭവപ്പെട്ടത്.
മാറിയ കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ കടലാക്രമണത്തിന് സാദ്ധ്യതയുള്ളതായി അധികൃതർ അറിയിച്ചിരുന്നു. ഇതേ തുടർന്ന് തീരമേഖലകളിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പും നൽകിയിരുന്നു. ഇതിനിടെയാണ് വീടുകളിലേക്ക് തിരമാലകൾ ആഞ്ഞടിച്ചത്. ശക്തമായ കാറ്റിൽ ശംഖുമുഖത്ത് പ്രധാന പാതയിലേക്ക് മരം വീണു. ഇതേ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ എത്തി മരം മുറിച്ച് മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
വരും ദിവസങ്ങളിലും കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. സാഹചര്യത്തിൽ സമാനമായ കടലാക്രമണത്തിന് സാദ്ധ്യതയുണ്ട്. അതിനാൽ തീരമേഖലകളിൽ ഉള്ളവർ ജാഗ്രത പാലിക്കണം എന്ന് അധികൃതർ അറിയിച്ചു. നിലവിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post