ലക്‌നൗ: അപ്രതീക്ഷിതമായി അക്കൗണ്ടിൽ എത്തിയ പണം കണ്ട് ഞെട്ടി യുവാവ്. ഉത്തർപ്രദേശ് സ്വദേശി ഭാനു പ്രകാശിന്റെ അക്കൗണ്ടിലേക്കാണ് ഭീമമായ തുക എത്തിയത്. എന്നാൽ അൽപ്പ സമയത്തിന് ശേഷം ഈ തുക അക്കൗണ്ടിൽ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തു.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. 9,900 കോടി രൂപയാണ് ഭാനുവിന്റെ അക്കൗണ്ടിലേക്ക് എത്തിയത്. ഫോണിൽ ബാങ്കിൽ നിന്നുള്ള സന്ദേശം എത്തിയതിനെ തുടർന്ന് നോക്കിയതായിരുന്നു ഭാനു. അപ്പോഴയാണ് ഭീമമായ തുക അക്കൗണ്ടിൽ എത്തിയതായി അറിഞ്ഞത്. തുടർന്ന് ബാലൻസ് പരിശോധിച്ചപ്പോൾ സന്ദേശം ശരിയാണെന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെ വേഗം ബാങ്കുമായി ബന്ധപ്പെട്ടു. അൽപ്പ നേരങ്ങൾക്ക് ശേഷം ഈ തുക അക്കൗണ്ടിൽ നിന്നും പിൻവലിക്കപ്പെട്ടതായി അദ്ദേഹത്തിന് സന്ദേശം ലഭിക്കുകയായിരുന്നു. ബറോഡ യുപി ബാങ്കിലാണ് ഭാനുവിനെ അക്കൗണ്ടുള്ളത്.
സോഫ്റ്റ്‌വെയറിൽ ഉണ്ടായ തകരാറിനെ തുടർന്നാണ് ഭാനുവിന്റെ അക്കൗണ്ടിലേക്ക് ഇത്രയും വലിയ തുക എത്തിയത് എന്നാണ് സംഭവത്തിൽ ബാങ്ക് നൽകുന്ന വിശദീകരണം. കസാൻ ക്രെഡിറ്റ് കാർഡ് ലോണിന്റെ ഭാഗമായി വിതരണം ചെയ്യാനുള്ള തുകയാണ് ഇത്. കർഷകരുടെ അക്കൗണ്ടിലേക്ക് കൈമാറുന്നതിനിടെ ഉണ്ടായ പിഴവാണ് തുക ഭാനുവിന്റെ അക്കൗണ്ടിലേക്ക് മാറി പോകാൻ കാരണം എന്നും അധികൃതർ അറിയിച്ചു.
Discussion about this post