കൊച്ചി: ഈ സാമ്പത്തിക വര്‍ഷം കേരളത്തിന്റെ റെയില്‍വേ വികസനത്തിന് 1040 കോടി രൂപ അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 212ശതമാനം കൂടുതലാണിതെന്നും മന്ത്രി പറഞ്ഞു. എറണാകുളം ജംഗ്ഷന് റെയില്‍വേ സ്റ്റേഷനില്‍ ആരംഭിച്ച സൗജന്യ അത്യാഹിത മെഡിക്കല്‍ കെയര്‍ സെന്റര്‍, വൈ ഫൈ സേവനങ്ങള്‍, പണം നല്കി ഉപയോഗിക്കാവുന്ന എ. സി. കാത്തിരിപ്പ് മുറി, പുതിയ സസ്യാഹാര ഭക്ഷണമുറി എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു സുരേഷ് പ്രഭു. ഇന്ത്യയുടെ ഭൂപടത്തില്‍ കേരളം ഏറ്റവും അവസാനമാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ഏറ്റവും ആദ്യത്തെ സംസ്ഥാനമായിട്ടാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
കൊച്ചിക്ക് പുറമെ തൃശൂര്‍, കൊല്ലം, കോഴിക്കോട്, തിരുവനന്തപുരം എന്നീ സ്റ്റേഷനുകളിലും വൈ ഫൈ സംവിധാനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post