ഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ജൂണ്‍ 22-നോ അതിനു ശേഷമോ ഉണ്ടായേക്കും. നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പുനഃസംഘടനയില്‍ കൂടുതല്‍ പ്രാതിനിധ്യം ഉണ്ടാകുമെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുപിയില്‍ നിന്ന് യോഗി ആദിത്യനാഥ്, സത്യപാല്‍ സിംഗ്, സാധ്വി സാവിത്രി ഭായ് ഭൂലെ എന്നിവരാണ് പരിഗണനയിലുള്ളത്.
ആസാമില്‍നിന്നു ക്രിക്കറ്റ് താരം നവജ്യോത് സിംഗ് സിദ്ധു, രാമേശ്വര്‍ തെലി തുടങ്ങിയവര്‍ സാധ്യതാ പട്ടികയിലുണ്ട്. ഉത്തരാഖണ്ഡില്‍നിന്ന് ഭഗത് സിംഗ് കോശ്യാരി, അജയ് താംത എന്നിവര്‍ക്കാണ് സാധ്യത കല്പിക്കപ്പെടുന്നത്. രാജസ്ഥാന്, ചാണ്ഡിഗഡ് എന്നീ സംസ്ഥാനങ്ങളില്‍നിന്നും കൂടുതല്‍ പേര് മന്ത്രിസഭയിലേക്ക് എത്തിയേക്കും.
കായിക മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സര്‍ബാനന്ദ് സോണാവാള്‍ അസ്സം മുഖ്യമന്ത്രിയായി ചുമതലയേറ്റ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. കാര്യമായ അഴിച്ചുപണി മന്ത്രിസഭയില്‍ ഉണ്ടാകാനാണ് സാധ്യത. അതേസമയം മുതിര്‍ന്ന മന്ത്രിമാരായ രാജ്നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്ലി, സുഷമ സ്വരാജ്, നിതിന്‍ ഗഡ്കരി, വെങ്കയ്യ നായിഡു എന്നിവര്‍ സ്ഥാനങ്ങള്‍ നിലനിര്‍ത്തും.
Discussion about this post