പിണറായി ഗ്രാമം മുഖ്യമന്ത്രിയുടെ സ്വകാര്യസ്വത്തല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഭരണഘടനാ സ്ഥാപനമായ ദേശീയ വനിതാ കമ്മീഷനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് അപവാദം പ്രചരിപ്പിക്കുകയാണെന്നും കുമ്മനം പറഞ്ഞു
”കണ്ണൂരിലെ സംഘര്‍ഷബാധിത പ്രദേശങ്ങള്‍ വനിതാ കമ്മീഷന് സന്ദര്‍ശിച്ചത് തലയില്‍ മുണ്ടിട്ട് രാത്രിയിലല്ല. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉള്‍പ്പടെ ആര്‍ക്കും കമ്മീഷന് മൊഴി നല്കാന് അവസരമുണ്ടായിരുന്നു. ഇത് വിനിയോഗിക്കാതെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ ദേശീയ വനിതാ കമ്മീഷനെതിരെ കള്ളം പ്രചരിപ്പിക്കുകയാണ്. കമ്മീഷന് ബിജെപിയുടെ സ്വകാര്യ സ്വത്തല്ലെന്നാണ് പിണറായി പറയുന്നത്. പിണറായി ഗ്രാമം മുഖ്യമന്ത്രിയുടെ സ്വകാര്യ സ്വത്തല്ലെന്നാണ് ഇതിനുള്ള മറുപടി.-കുമ്മനം ഫേസ്ബുക്കില്‍ കുറിച്ചു.
കമ്മീഷന് സിപിഎം പ്രവര്‍ത്തകരില്‍ നിന്ന് പരാതി സ്വീകരിച്ചില്ലെന്ന പിണറായിയുടെ ആരോപണം കള്ളമാണ്. സിപിഎം പിണറായി ഏരിയാ കമ്മിറ്റി സെക്രട്ടറി ശശിധരന് ഉള്‍പ്പടെയുള്ളവര്‍ തലശ്ശേരിയിലെത്തി കമ്മീഷന് മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ സത്യസന്ധമായി പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.
രണ്ടാം ക്ലാസുകാരനെ വെട്ടിപരുക്കേല്‍പ്പിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുക്കാനുള്ള ബാധ്യതയുണ്ട്. എന്നാല്‍ ഇവര്‍ ഇത് നിറവേറ്റാത്തത് എന്താണെന്ന് വ്യക്തമാക്കണം. പിണറായി വിജയനെ ഭയന്ന് ഭരണഘടനാ സ്ഥാപനങ്ങള്‍ പോലും കടമ നിര്‍വഹിക്കുന്നില്ല. കണ്ണൂരിലെ ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ ഏതറ്റം വരെയും പോകുമെന്നും കുമ്മനം പറഞ്ഞു.
[fb_pe url=”https://www.facebook.com/kummanam.rajasekharan/posts/881511068625348″ bottom=”30″]
Discussion about this post