കോട്ടയം : കേരളത്തിലെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയാണ് പെയ്തത്. കോട്ടയം ജില്ലയിൽ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടൽ ഉണ്ടായി. ഭരണങ്ങാനം വില്ലേജിലെ ഇടമറുക് ചൊക്കല്ല് മേഖലയിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. പ്രദേശത്ത് വൻ നാശനഷ്ടം ആണ് ഉരുൾപൊട്ടൽ മൂലം സംഭവിച്ചിരിക്കുന്നത്.
കോട്ടയത്തുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ഏഴോളം വീടുകൾ തകർന്നു. പ്രദേശത്താകെ വ്യാപകമായ നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. നിലവിൽ ഉരുൾപൊട്ടലിൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മഴ ശക്തമായതിനെ തുടർന്ന് കേരളത്തിലെ രണ്ട് ജില്ലകൾ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളം, കോട്ടയം ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ രണ്ടു ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ആയി ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post