തിരുവനന്തപുരം : കേരളത്തിൽ കനത്ത മഴയെ തുടർന്ന് നിരവധി പോസ്റ്റുകളും ലൈനുകളും ട്രാൻസ്ഫോർമറുകളും തകർന്നതോടെ കെഎസ്ഇബിക്ക് വൻ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ശക്തമായ മഴയെ തുടർന്ന് പോസ്റ്റുകളും ലൈനുകളും ട്രാൻസ്ഫോർമറുകളും വലിയ രീതിയിൽ തകർന്നതാണ് കനത്ത നഷ്ടം സംഭവിക്കാൻ കാരണമായത്. പ്രാഥമിക കണക്കുകൾ അനുസരിച്ച് 48 കോടിയിലേറെ രൂപയുടെ നഷ്ടമാണ് കെഎസ്ഇബിക്ക് സംഭവിച്ചിട്ടുള്ളത്.
6230 എൽ ഡി പോസ്റ്റുകളും 895 എച്ച് ഡി പോസ്റ്റുകളും ആണ് തകർന്നിട്ടുള്ളത്. 185 ട്രാൻസ്ഫർമറുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുമുണ്ട്. 11 കെ വി ലൈനുകളുടെയും ട്രാൻസ്ഫോർമറുകളുടെയും തകരാറുകൾ പരിഹരിക്കുന്നതിനാണ് നിലവിൽ ആദ്യ പരിഗണന നൽകുന്നത് എന്നും കെഎസ്ഇബി വ്യക്തമാക്കി.
ട്രാൻസ്ഫോർമറുകളിലെയും എൽടി ലൈനുകളിലെയും തകരാറുകൾ പരിഹരിച്ച ശേഷം ആയിരിക്കും ഉപഭോക്താക്കളുടെ വ്യക്തിഗത പരാതികൾ പരിഹരിക്കുക എന്നാണ് കെഎസ്ഇബി അറിയിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ചില പ്രദേശങ്ങളിൽ ഒഴികെ ഭൂരിഭാഗം സ്ഥലങ്ങളിലും സമയബന്ധിതമായി വൈദ്യുതി പുനഃസ്ഥാപിക്കാൻ സാധിച്ചതായും കെഎസ്ഇബി അറിയിച്ചു.
Discussion about this post