ന്യൂഡൽഹി: എംഎൽഎമാരെ റാഞ്ചാൻ ശ്രമം നടത്തിയെന്ന് ബിജെപിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിന് ആം ആദ്മി പാർട്ടി നേതാവ് അതിഷിക്ക് സമൻസ് അയച്ച് ഡൽഹി റൂസ് അവന്യൂ കോടതി. ഡൽഹി ബിജെപി മീഡിയ ഹെഡ് പ്രവീൺ ശങ്കർ കപൂർ നൽകിയ മാനനഷ്ടക്കേസിൽ . ജൂൺ 29ന് കോടതിയിൽ ഹാജരാകാനാണ് കോടതി സമൻസ് അയച്ചിരിക്കുന്നത്.
പാർട്ടിയിൽ ചേരാൻ ബി ജെ പി തന്റെ മേൽ സമ്മർദം ചെലുത്തിയെന്നും അല്ലെങ്കിൽ ഒരു മാസത്തിനകം എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് മുഖേന അറസ്റ്റ് ചെയ്യുമെന്ന് ബി ജെ പി ഭീഷണിപ്പെടുത്തിയതായും ആതിഷി ആരോപിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഏപ്രിൽ ആദ്യത്തോടു കൂടെ ബിജെപി അതിഷിക്ക് എതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തത്.
Discussion about this post