കൊച്ചി: ജിഷാ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിനെ തിരിച്ചറിയില്‍ പരേഡിന് പെരുന്പാവൂര്‍ കോടതി അനുമതി നല്കി. പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷയിലാണ് നടപടി. റൂറല്‍ എസ്പി ഉണ്ണരാജന് പൊലീസിനുവേണ്ടി രാവിലെ 11 ഓടെ അപേക്ഷ നല്‍കിയത്. കൊല നടത്തിയശേഷം പോയ വഴിയില്‍ പ്രതിയെ കണ്ട മൂന്നുപേരാണ് ഇയാളെ തിരിച്ചറിയേണ്ടത്.
കോടതി ചുമതലപ്പെടുന്ന മജിസ്ട്രേറ്റാകും തിരിച്ചറിയല്‍ പരേഡിന് ജയിലിലെത്തുക. സാക്ഷികളെയും സമന്‍സ് അയച്ച് വരുത്തേണ്ടതിനാല്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആകും തിരിച്ചറിയില്‍ പരേഡ് നടക്കുക. ഇതിനുശേഷമാകും മറ്റു തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുക.
അമീറുല്‍ ഇസ്ലാമിനെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് നല്കിയ സത്യവാങ്മൂലത്തില്‍ തിരിച്ചറിയല്‍ പരേഡിനാണ് മുന്‍ഗണനയെന്നും ഇതിനാലാണ് കസ്റ്റഡിയില്‍ ആവശ്യപ്പെടാത്തതെന്നും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇതിനുള്ള നടപടി ക്രമങ്ങള്‍ വൈകിക്കേണ്ടെന്ന തീരുമാനം.
Discussion about this post