ഡല്‍ഹി: ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനുനേരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ആം ആദ്മി പാര്‍ട്ടി മാധ്യമങ്ങളെ പാട്ടിലാക്കാന്‍ പരസ്യങ്ങള്‍ക്കുള്ള ഫണ്ടു ഉപയോഗിക്കുന്നതായി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. പാര്‍ട്ടിയെ അനുകൂലിക്കുന്ന മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കുകയും വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്ക്്് പരസ്യവരുമാനം നിഷേധിക്കുകയും ചെയ്യുന്നുവെന്നും ടൈംസ് നൗ ചാനലിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
അടുത്തവര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ രാമക്ഷേത്രനിര്‍മാണം പ്രചാരണ വിഷയമാക്കില്ല. വോട്ടുകള്‍ക്കു വേണ്ടി സാമുദായിക ധ്രൂവീകരം നടത്തില്ല. സംസ്ഥാനത്തെ കൈരാനയില്‍നിന്നു സാമുദായിക കാരണങ്ങളാല്‍ ഹിന്ദുക്കള്‍ പലായനം ചെയ്തിട്ടുണ്ടെന്നതിന് തെളിവുകളുണ്ടെങ്കില്‍ അത് ഗൗരവമുള്ള വിഷയമാണ്. സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയം പരിശോധിക്കണമെന്നും ജയ്റ്റ്ലി ആവശ്യപ്പെട്ടു.
Discussion about this post