തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് മുഖ്യ വിവരാവകാശ കമ്മിഷണര്‍. തീരുമാനങ്ങളില്‍ നടപടി ഉണ്ടാകുംവരെ മന്ത്രിസഭാ തീരുമാനങ്ങള്‍ പരസ്യപ്പെടുത്താനാകില്ലെന്ന സര്‍ക്കാര്‍ നിലപാട് തള്ളികൊണ്ടാണ് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോളിന്റെ ഉത്തരവ്.
മന്ത്രിസഭാ തീരുമാനങ്ങളുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷ നേരത്തെ പൊതുഭരണ വകുപ്പ് നിരസിച്ചിരുന്നു. ഇതുസംബന്ധിച്ച ഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിച്ചാണ് മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഉത്തരവിറക്കിയത്.മുഖ്യ വിവരാവകാശ കമ്മീഷണറായി വിന്‍സന്‍ എം പോള്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യ ഉത്തരവാണിത്.
പൊതുഭരണ വകുപ്പ് നല്‍കാന്‍ വിസമ്മതിച്ച വിവരങ്ങള്‍ പത്തുദിവസത്തിനകം നല്‍കണമെന്നും അദ്ദേഹം ഉത്തരവിട്ടു. മന്ത്രിസഭാ തീരുമാനങ്ങള്‍ 48 മണിക്കൂറിനകം വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്നും കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Discussion about this post