ഇന്ത്യ സമാധാനപരമായ രാജ്യമാണെന്നും ബി.ജെ.പി അധികാരത്തില്‍ വന്നശേഷം പ്രധാനമന്ത്രി മോദിയുടെ കീഴില്‍ രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചതായി കരുതുന്നില്ലെന്നും ആവര്‍ത്തിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. അതേസമയം പുതിയ പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ മറ്റുളളവര്‍ വിരല്‍ചൂണ്ടുക സ്വാഭാവികമാണെന്നും കാന്തപുരം പറഞ്ഞു.
ദുബായിയില്‍ നിന്നിറങ്ങുന്ന ഖലീജ് ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് കാന്തപുരത്തിന്റെ വാക്കുകള്‍. കേരളത്തില്‍ ഇടത് വലത് മുന്നണികള്‍ക്ക് പുറമെ മൂന്നാമതൊരു സാധ്യത തള്ളിക്കളയാനാവില്ലെന്നും അങ്ങനെയൊന്ന് ഉയര്‍ന്നു വരാമെന്നും കാന്തപുരം പറഞ്ഞു.
രാമക്ഷേത്ര നിര്‍മാണ വിഷയം സംഘപരിവാര്‍ വീണ്ടും ഉന്നയിക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ അതൊന്നും പരിശോധിക്കേണ്ടത് തങ്ങളുടെ പണിയല്ലെന്നും. അതെല്ലാം സര്‍ക്കാറാണ് നോക്കേണ്ടതെന്നും കാന്തപുരം പറയുന്നു. ലിംഗസമത്വത്തിന് തങ്ങള്‍ എതിരല്ല. എന്നാല്‍ സ്ത്രീകളെ വില്‍പ്പനച്ചരക്കാക്കുന്നതിനോട് ഞങ്ങള്‍ക്ക് യോജിപ്പില്ലെന്നും കാന്തപുരം പറഞ്ഞു.
Discussion about this post