തിരുവനന്തപുരം: 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തില്‍ എന്‍ഡിഎയെ ശക്തിപ്പെടുത്തണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിര്‍ദേശിച്ചു. ന്യൂനപക്ഷ-ദളിത് പിന്നാക്ക വിഭാഗങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക കര്‍മപദ്ധതി തയ്യാറാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് എന്‍ഡിഎയുടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പില്‍ 15 ശതമാനം വോട്ടു നേടിയത് വലിയ കാര്യമാണ്. എന്നാല്‍ ശതമാനം ഉയരുന്നതിന് അനുസരിച്ച് സീറ്റുകളുടെ എണ്ണവും കൂടണമെന്നും ഷാ പറഞ്ഞു.
തുടര്‍ന്ന് ഉച്ചയോടെ അമിത് ഷാ ശിവഗിരി മഠവും തുഷാര്‍ വെള്ളാപ്പിള്ളിക്കൊപ്പം സന്ദര്‍ശിച്ചു. വെള്ളാപ്പള്ളി നടേശനും മഠവും തമ്മിലുള്ള അകല്‍ച്ച കുറയ്ക്കുകയെന്ന ലക്ഷ്യത്തോടയായിരുന്നു സന്ദര്‍ശം. എന്നാല്‍ രാഷ്ട്രീയ ചര്‍ച്ചകളൊന്നും സന്ന്യാസിമാരുമായി നടത്തിയില്ല. മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു സന്ദര്‍ശനം. മഹാസമാധിയിലെത്തിയ അമിത് ഷായെ സന്ന്യാസിമാര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ജനസംഘ സ്ഥാപകന്‍ ശ്യമപ്രസാദ് മുഖര്‍ജിയുടെ അനുസ്മര സമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കും.
Discussion about this post