കൊച്ചി: സോളാര്‍ കേസ് മുഖ്യപ്രതി സരതാ എസ് നായര്‍ക്കെതിരെ സോളാര്‍ കമ്മിഷന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഇന്നും ഹാജരാകാത്ത സാഹചര്യത്തിലാണ് നടപടി. കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്ഡ ഹാജരാക്കാന്‍ അധിക സമയം അനുവദിക്കണമെന്ന ആവശ്യം ജസ്റ്റിസ് ജി. ശിവരാജന് തള്ളിയിരുന്നു. ജൂണ്‍ 27ന് അറസ്റ്റ് ചെയ്തു ഹാരജാരാക്കാനാണ് സംസ്ഥാന പൊലീസ് മേധാവിക്കു നല്കിയ ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. തുറന്ന കോടതിയിലാണ് കമ്മിഷന് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
സരിത ബോധപൂര്‍വം ഹാജരാകാതെ നടപടികളെ തടസ്സപ്പെടുത്തുകയാണെന്ന് കമ്മിഷന് പറഞ്ഞു. സരിത തമിഴ്നാട്ടിലെ നാഗര്‍ കോവിലിലുള്ള ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഹാജരാകാന്‍ ഒരാഴ്ചത്തെസമയം വേണമെന്ന് ആവശ്യപ്പെട്ട് കമ്മിഷന് തയ്യാറായില്ല. മറ്റു കക്ഷികളുടെ അഭിഭാഷകരും ഇതിനെ എതിര്‍ത്തു.
Discussion about this post