കോഴിക്കോട്: തിരുവമ്പാടിയില്‍ ഫാത്തിമയെന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചു. ആലപ്പുഴ അമ്പലപ്പുഴ സ്വദേശി അന്സാറിനെയാണു ജീവപര്യന്തം തടവിനു മാറാട് പ്രത്യേക കോടതി ശിക്ഷിച്ചത്. 25,000 രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു. പിടിച്ചുപറി ,കൊലക്കുറ്റം, മോഷണം എന്നീ കുറ്റങ്ങളും പ്രതിക്കെതിരെ ചേര്‍ത്തിട്ടുണ്ട് .
2008 ജൂണിലാണ് കേസിനാസ്പദമായ സംഭവം. ആലപ്പുഴ സ്വദേശിയായ അന്‍സാര്‍ സഹോദരിയെ വിവാഹം ചെയ്തുവിട്ടതാണ് കോഴിക്കോട് .തുടര്‍ന്ന് സാമ്പത്തികപരമായ ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ സഹോദരീ ഭര്‍ത്താവിന്റെ വീടായ കോഴിക്കോട് തിരുവമ്പാടിയില്‍ അന്‍സാര്‍ എത്തുകയായിരുന്നു . സഹോദരീ ഭര്‍ത്താവിന്റെ വീടിന് സമീപമായിരുന്നു കൊല്ലപ്പെട്ട ഫാത്തിമ താമസിച്ചിരുന്നത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കയറിയ ഇയാള്‍ ഫാത്തിമയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു . തുടര്‍ന്ന് വീട്ടമ്മയുടെ 12 പവന് ആഭരണവും മോഷ്ടിച്ച് സ്ഥലം വിടുകയായിരുന്നു.
ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ വെറും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഫാത്തിമയുടെ ആഭരണവും ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തിയിരുന്നു .
Discussion about this post