‘
ആണവവിതരണ സംഘത്തില്‍ അംഗമാകാനുള്ള ഇന്ത്യന്‍ ശ്രമം പരാജയപ്പെട്ടതോടെ ഇന്ത്യയില്‍ ചൈന വിരുദ്ധവികാരം ശക്തമാകുന്നു. ചൈനയുടെ ഇന്ത്യവിരുദ്ധ നിലപാടുകളാണ് ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തിന് പ്രധാന തടസ്സമായത്. ഭൂരിപക്ഷം രാജ്യങ്ങളും പിന്തുണച്ചിട്ടും ചൈന ഉള്‍പ്പടെയുള്ള പത്ത് രാജ്യങ്ങളുടെ നിലപാടാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
ഇന്ത്യക്ക് സാമ്പത്തികമായും മറ്റും ഏറെ ഗുണം ചെയ്യുമായിരുന്ന നീക്കം പരാജയപ്പെടുത്തിയ ചൈനയ്ക്കെതിരെ ഇന്ത്യയില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ചൈനിസ് ഉത്പന്നങ്ങള്‍ ബഹിഷക്കരിക്കണം തുടങ്ങിയ ആഹ്വാനവുമായി സോഷ്യല്‍ മീഡിയയിലും വ്യാപക പ്രചരണം നടക്കുന്നുണ്ട്. ചൈനീസ് ഉത്പന്നങ്ങളുടെ വലിയ വിപണിയാണ് നിലവില്‍ ഇന്ത്യ. ചൈനിസ് ഉത്പന്നങ്ങളുടെ ഇറക്കുമതി തടയണമെന്ന നിര്‍ദ്ദേശങ്ങളും വ്യാപകമായി ഉയരുന്നുണ്ട്.
ഇന്ത്യയ്ക്കുണ്ടായ നഷ്ടത്തില്‍ മോദിക്കെതിരെ ചിലര്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിനെതിരെയും വ്യാപക പ്രതിഷേധം സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നുണ്ട്.
[fb_pe url=”https://www.facebook.com/Alcoholistniish/posts/260127481012377″ bottom=”30″]
[fb_pe url=”https://www.facebook.com/chennairajasekar/posts/987976577985194″ bottom=”30″]
[fb_pe url=”https://www.facebook.com/rajkumar.lalchandani/posts/1089836164430622″ bottom=”30″]
Discussion about this post