ഡല്‍ഹി: ആറ് വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ തട്ടിക്കൊണ്ടുപോയ കുട്ടിയെ ബംഗ്ലാദേശില്‍ കണ്ടെത്തി. 12 വയസുള്ള സോനുവെന്ന ആണ്‍കുട്ടിയെ വ്യാഴാഴ്ച വീട്ടില്‍ തിരിച്ചെത്തിക്കും. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്ററില്‍ കുറിച്ചു.
നിലവില്‍ ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ സംരക്ഷണയിലാണ് കുട്ടി. സോനുവിന്റെ ഡി.എന്‍.എ അമ്മയുടേതുമായി ചേരുന്നതായി വ്യക്തമായെന്നും സുഷമ സ്വരാജ് ട്വിറ്ററില്‍ അറിയിച്ചു.
ബംഗ്ലാദേശിലെ ഒരു അഭയകേന്ദ്രത്തിലായിരുന്നു സോനുവിനെ കണ്ടെത്തിയത്. 2010-ലാണ് കുട്ടിയെ ഡല്‍ഹിയില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. ബംഗ്ലാദേശിലെ ജെസോറില്‍ നിന്നുള്ളയാളാണ് കുട്ടിയെ സംബന്ധിച്ച വിവരം കുടുംബത്തെ അറിയിച്ചത്. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ സഹായത്തിനായി വിദേശകാര്യമന്ത്രാലയത്തെ സമീപിക്കുകയായിരുന്നു.
ഞങ്ങളുടെ കുട്ടിയെ സംരക്ഷിച്ച ബംഗ്ലാദേശിലെ ജനങ്ങളോട് നന്ദിയുണ്ടെന്നും സുഷമ സ്വരാജ് പറഞ്ഞു.
Discussion about this post