തിരുവനന്തപുരം: സോളാര്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനില്‍ നിന്നും സോളാര്‍ കമ്മീഷന്‍ മൊഴിയെടുക്കും .തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് തെളിവെടുപ്പ്.സോളാര്‍ കേസിലെ പ്രതികളായ ജോപ്പന്റെ അറസ്റ്റിനെകുറിച്ചും, ബിജു രാധാകൃഷ്ണനുമായി ബന്ധപ്പെട്ടുള്ള ചില കാര്യങ്ങളും സത്യവാങ്മൂലത്തില്‍ വി.എസ് നല്‍കും. കൂടാതെ സോളാര്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും ഉന്നയിച്ച ആരോപണങ്ങളിലും തെളിവു നല്‍കും .
ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സോളാര്‍ കമ്മീഷനുമുന്നില്‍ ഹാജരായി തെളിവ് സമര്‍പ്പിച്ചിരുന്നു. ഇന്നലെ ഹാജരാകേണ്ടിയിരുന്ന സിപിഐ നിയമസഭാ കക്ഷി നേതാവ് സി.ദിവാകരന്‍ കോട്ടയത്ത് സമ്മേളനം നടക്കുന്നതിനാല്‍ മറ്റൊരു ദിവസം ഹാജരാകുമെന്ന് അറിയിച്ചു .
Discussion about this post