ഡല്‍ഹി: ഏകീകൃത സിവില്കോഡ്സംബന്ധിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. അടിച്ചേല്‍പ്പിക്കില്ലെന്ന് ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. എല്ലാ അഭിപ്രായങ്ങളും മാനിച്ചു കൊണ്ടായിരിക്കും തുടര്‍ നടപടികളെന്നും അദ്ദേഹം പറഞ്ഞു. ഒരു ടി.വി ചാനലിന് നല്കിയ അഭിമുഖത്തിലാണ് നഖ്വി ഇക്കാര്യം പറഞ്ഞത്.
ഹിന്ദുനിയമം നടപ്പാക്കാനല്ല സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിശ്വാസപരമായ അധികാരങ്ങളില്‍ സര്‍ക്കാര്‍ കൈകടത്തില്ല. ഭരണഘടനാപരമായ ബാധ്യത മാത്രമാണ് സര്‍ക്കാര്‍ നിറവേറ്റുന്നതെന്നും നഖ്വി വ്യക്തമാക്കി.
ഏക സിവില്‍കോഡും യു.പി തെരഞ്ഞെടുപ്പുമായി ബന്ധമില്ല. കോണ്‍ഗ്രസ് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നുവെന്നും നഖ്വി പറഞ്ഞു.
Discussion about this post