ഡല്‍ഹി: നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിലെ സുപ്രധാന പുനഃസംഘടന പൂര്‍ത്തിയായി. 19 പുതിയ മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. പരിസ്ഥിതിവനം സഹമന്ത്രിയായിരുന്ന പ്രകാശ് ജാവദേക്കര്‍ ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഗുജറാത്ത്, ബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി, ഉത്തരാഖണ്ഡ്, കര്‍ണാടക, അസം എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് പുതിയ മന്ത്രിമാര്‍.
എന്‍ഡിഎയില്‍ ഉള്ള അപ്നാ ദള്‍, മഹാരാഷ്ട്രയില്‍നിന്നുള്ള ആര്.പി.ഐ എന്നീ ഘടകക്ഷികള്‍ക്കാണ് ഇത്തവണ പുതിയതായി മന്ത്രിസ്ഥാനം ലഭിച്ചിട്ടുള്ളത്.
നാലു തവണ അസമില്‍ നിന്ന് ലോക്സഭ എംപിയായ രാജ്യസഭാംഗം രാജന് ഗൊഹെയ്ന്‍, അര്ജുന് രാം മേഘാവല്‍, വിജയ് ഗോയല്‍, എം.ജെ.അക്ബര്‍, പുരുഷോത്തം റൂപാല, രമേഷ് ജിഗാജിനാഗി, ഡോ. മഹേന്ദ്രനാഥ് പാണ്ഡെ, എസ്എസ് അലുവാലിയ, ഫഗന്‍സിങ് കുലസ്തെ, അനില്‍ മാധവ് ദവെ, ഭൂപേന്ദര്‍ യാദവ്, കൃഷ്ണരാജ്, ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗം മന്‍സുഖ് ഭായ് മണ്ഡാവിയ, രാജസ്ഥാനില്‍ നിന്നുള്ള ലോക്സഭാംഗം പി പി ചൗധരി, അജയ് താംത, മഹാരാഷ്ട്രയില്‍ നിന്നുള്ള ലോക്സഭാംഗം സുഭാഷ് ഭംറെ, സഖ്യകക്ഷി എം.പിമാരായ രാംദാസ് അത്താവാലെ (ആര്.പി.ഐ), ഉത്തര്‍പ്രദേശില്‍ നിന്നുള്ള ലോക്സഭാംഗം അനുപ്രിയ പട്ടേല്‍ (അപ്ന ദള്‍) എന്നിവര്‍ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
രാവിലെ 11മണിക്കാണ് രാഷട്രപതി ഭവനില്‍ സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുതിയ മന്ത്രിമാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പുതിയ മന്ത്രിമാര്‍-
ഫഗന്‍ സിങ് കുലസ്തെ (മധ്യപ്രദേശ്): വാജ്പേയി സര്‍ക്കാരില്‍ കേന്ദ്ര ആദിവാസി ക്ഷേമ സഹമന്ത്രിയായിരുന്നു. ആറു തവണ എംപി. ഒരു തവണ നിയമസഭാഗം
എസ്.എസ്.അലുവാലിയ (പശ്ചിമ ബംഗാള്‍): അഞ്ചു തവണ എംപിയായ അലുവാലിയ കോണ്‍ഗ്രസില്‍ നിന്നു ബിജെപിയിലെത്തിയ നേതാവാണ്്
രമേഷ് ജിഗാജിനാഗി (കര്‍ണാടക): മുന്‍പു ജനതാ പാര്‍ട്ടിയിലും ജനതാദളിലുമായിരുന്ന അദ്ദഹം കര്‍ണാടകയില്‍ മന്ത്രിയായിരുന്നു
വിജയ് ഗോയല്‍ (രാജസ്ഥാന്): വാജ്പേയി സര്‍ക്കാരില്‍ സ്പോര്‍ട്സ് യുവജനകാര്യ സഹമന്ത്രിയായിരുന്നു. നാലു തവണ എംപി…
രാംദാസ് അത്താവാലെ (മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ പ്രമുഖ ദലിത് നേതാവ്. സഖ്യകക്ഷിയായ ആര്‍പിഐ പ്രതിനിധി….
രാജന് ഗൊഹെയിന്‍ (അസം): നാലു തവണയായി എംപിയായി
അനില്‍ മാധവ് ദവെ (മധ്യപ്രദേശ്): ഗ്രന്ഥകാരനായ ദവെ ഹിന്ദിയില്‍ ഏറെ പുസ്തകങ്ങള്‍ രചിച്ചു. നര്‍മദാ നദീസംരക്ഷണ പ്രവര്ത്തകന്
പുരുഷോത്തം റൂപാല (ഗുജറാത്ത്): ഗുജറാത്ത് സര്‍ക്കാരില്‍ കൃഷിമന്ത്രിയായിരുന്നു.
എം.ജെ.അക്ബര്‍ (ജാര്‍ഖണ്ഡ്): .രാജ്യാന്തര പ്രശസ്തിയുള്ള മാധ്യമ പ്രവര്ത്തകന്. ബിജെപി ദേശീയ വക്താവ്….
അര്ജുന് മേഘ്വാള് (രാജസ്ഥാന്): രാജസ്ഥാന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു
ജസ്വന്ത് സിങ് ഭാഭോര്‍ (ഗുജറാത്ത്): ഗുജറാത്ത് സര്‍ക്കാരില്‍ ഗ്രാമവികസന, ആദിവാസി ക്ഷേമ മന്ത്രിയായിരുന്നു.
ഹേന്ദ്ര നാഥ് പാണ്ഡെ (ഉത്തര്‍ പ്രദേശ്): യുപി സര്‍ക്കാരില്‍ നഗരവികസന മന്ത്രിയായിരുന്നു.
അജയ് താംത (ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡില്‍ നിന്നുള്ള ദലിത് നേതാവ്….
കൃഷ്ണ രാജ് (ഉത്തര്‍പ്രദേശ്): യുപിയിലെ വനിതാ നേതാവായ കൃഷ്ണ രാജ് രണ്ടു തവണ യുപി നിയമസഭാംഗമായിരുന്നു
മന്‍സുഖ് മണ്ഡാവിയ (ഗുജറാത്ത്): ഗുജറാത്ത് കാര്‍ഷിക വ്യവസായ കോര്പറേഷന് തലവനായിരുന്നു
അനുപ്രിയ പട്ടേല്‍ (ഉത്തര്‍ പ്രദേശ്): അപ്നാ ദള്‍ നേതാവായ അനുപ്രിയ പട്ടേല്‍ സംഘടനാപാടവം തെളിയിച്ചിട്ടുണ്ട്. എംബിഎ ബിരുദധാരി
സി.ആര്.ചൗധരി (രാജസ്ഥാന്): ബിര്‍മിങ്ങാം സര്‍വകലാശാലയില്‍ നിന്നു ഗ്രാമവികസന പഠനം
പി.പി.ചൗധരി (രാജസ്ഥാന്): സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്.
സുഭാഷ് ഭാംറെ (മഹാരാഷ്ട്ര): പ്രശസ്ത ഡോക്ടറായ ഭാംറെ കാന്‍സര്‍ ശസ്ത്രക്രിയാ വിദഗ്ധനാണ്.
Discussion about this post