ഡല്‍ഹി:പത്തൊന്‍പത് പേരെ ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിച്ചതിന് പിന്നാലെ മന്ത്രിമാരുടെ വകുപ്പുകളില്‍ കാര്യമായ അഴിച്ചുപണി. സ്മൃതി ഇറാനിക്ക് മാനവിഭവശേഷി വകുപ്പില്‍ നിന്നും മാറ്റം . പാര്‍ലമെന്ററി കാര്യ വകുപ്പിന്റെ ചുമതല എം വെങ്കയ്യ നായിഡുവില്‍ നിന്ന് എടുത്തുമാറ്റി. രവി ശങ്കര്‍ പ്രസാദ് പുതിയ നിയമമന്ത്രിയാകും
എല്ലാ അര്‍ഥത്തിലും ഒരു മുഖം മിനുക്കലാണ് മന്ത്രിസഭയുടെ രണ്ടാം അഴിച്ചുപണിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. മന്ത്രിമാരുടെ പ്രകടനമികവും സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തലുമായിരുന്നു മാനദണ്ഡം. അഴിച്ചുപണിയില്‍ തിളക്കം നഷ്ടമായത് സ്മൃതി ഇറാനിക്കാണ്. പകരം ലഭിച്ചതാവട്ടെ ടെക്സ്റ്റൈല്‍സ് വകുപ്പും. ക്യാബിനറ്റ് പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട പ്രകാശ് ജാവദേക്കര്‍ മാനവവിഭവശേഷി മന്ത്രിയാകുന്നതോടെ ഇദേഹം കൈകാര്യം ചെയ്തിരുന്ന വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്വതന്ത്രചുമതല അനില്‍ മാധവ് ദവെയ്ക്ക് ലഭിക്കും.
രാജ്യസഭയില്‍ ന്യൂനപക്ഷമായ സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ വെങ്കയ്യ നായിഡുവിന് പകരം പാര്‍ലമെന്ററി കാര്യമന്ത്രാലയത്തിന്റെ ചുക്കാന്‍ മോദി അനന്ത്കുമാറിനെ നല്കി. നായിഡുവിന് വാര്‍ത്താവിതരണമന്ത്രാലയം ലഭിച്ചു. മികവ് പുലര്‍ത്താത്ത സദാനന്ദ ഗൗഡയെ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലേക്ക് മാറ്റിയപ്പോള്‍ നിയമമന്ത്രാലയം പ്രമുഖ അഭിഭാഷകന് കൂടിയായ രവിശങ്കര്‍ പ്രസാദിന് ലഭ്യമായി. വിജയ് ഗോയല്‍ പുതിയ കായികമന്ത്രിയാകും. എം.ജെ. അക്ബര്‍ വിദേശകാര്യം, സ്.എസ് അലുവാലിയ, പുരുഷോത്തം രൂപാലകൃഷി, സുഭാഷ് ഭാംറെ പ്രതിരോധം, ജയന്ത് സിന്‍ഹ വ്യോമയാനം, അനുപ്രിയപട്ടേല്‍ ആരോഗ്യം, അര്ജുന് മേഘവാള്‍ ധനകാര്യം, കൃഷ്ണ രാജ്്വനിത,ശിശുക്ഷേമം, രാജന് ഗോഹെന്‍ റയില്‍വേ, രാംദാസ് അത്താവാലെ സമൂഹിക നീതി വകുപ്പ് എന്നിവരാണ് വകുപ്പ് മാറ്റത്തിനുശേഷമുളള പ്രധാന സഹമന്ത്രിമാര്‍.
Discussion about this post