തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനു മുന്നില്‍ തെളിവ് നല്കി. സോളാറില്‍ 10,000 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ മകന് ചാണ്ടി ഉമ്മനെയും വിസ്തരിക്കണമെന്ന് വി.എസ് പറഞ്ഞു. കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരിട്ട് പങ്കുണ്ടെന്നും വി.എസ് രേഖാമൂലം അറിയിച്ചു.മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ പ്രതികള്‍ക്ക് സഹായം നല്‍കിയിരുന്നു.ഇവരെ സര്‍ക്കാര്‍ സംവിധാനം സംരക്ഷിക്കുകയാണ്. കേസിലെ പ്രതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദര്‍ശിച്ചതിന്റെ തെളിവായ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ലെന്നൂം വി.എസ് ചൂണ്ടിക്കാട്ടി.
സോളാര്‍ തട്ടിപ്പ് കേസില്‍ നിയമസഭയ്ക്കുള്ളിലും പുറത്തുമായി ഉന്നയിച്ച ആരോപണങ്ങളുടെ തെളിവുകളും വി.എസ് ജുഡീഷ്യല്‍ കമ്മീഷനു കൈമാറിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സി.പി.എം ജനറല്‍ സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും സോളാര്‍ കമ്മീഷനു മുമ്പില്‍ മൊഴിനല്‍കിയിരുന്നു.
Discussion about this post