തൃശൂര്‍: മുന്‍മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ വീട്ടില്‍ വിജിലന്‍സിന്റെ റെയ്ഡ്. ബാലകൃഷ്ണന്റെ പിഎ ജോസഫ് ലിജോയുടെ തൃശൂര്‍ അരണാട്ടുകരയിലുള്ള വീട്ടിലാണ് പരിശോധന നടത്തുന്നത്. എറണാകുളം വിജിലന്‍സ് സ്പെഷ്യല്‍ സ്ക്വാഡാണ് എസ്ഐ ബെന്നി ജേക്കബിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നത്. അനധികൃതമായി വരവില്‍ കവിഞ്ഞ് സ്വത്തുസമ്പാദിച്ചെന്ന പരാതിയിലാണ് പരിശോധന. രാവിലെ ഏഴ് മണിക്കാണ് റെയ്ഡ് ആരംഭിച്ചത്.
കുടുംബാംഗങ്ങളുടെ പേരിലടക്കം ഉറവിടം വ്യക്തമല്ലാത്ത സ്വത്തുള്ളതായി കണ്ടെത്തി. മൂന്നിടങ്ങളില്‍ ഭൂമി വാങ്ങിയതിന്റെ വരുമാനസ്രോതസ്സും വ്യക്തമല്ല. വരുമാനത്തിന്റെ രണ്ടിരട്ടിയിലധികം സ്വത്ത് സമ്പാദിച്ചതായിട്ടാണ് കണ്ടെത്തല്‍. വിജിലന്‍സ് കേസെടുത്തു. എറണാകുളം വിജിലന്‍സ് പരിശോധന ഇപ്പോഴും തുടരുന്നു.
Discussion about this post