കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗ്, സക്കീറിനെ സമാദാനകാംക്ഷി എന്ന് വിശേഷിപ്പിച്ച വീഡിയോ ദൃശ്യം പുറത്തു വന്നത് കോണ്‍ഗ്രസിന് തലവേദനയായി. 2012ല്‍ ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് സക്കീറിനെ ദിഗ്വിജയ് പുകഴ്ത്തുന്നത്. സക്കീറിന്റെ സാന്നിദ്ധ്യത്തില്‍ ആയിരുന്നു സിംഗിന്റെ പുകഴ്ത്തല്‍.
”ലോകത്ത് സമാധാനം പ്രചരിപ്പിക്കുന്നയാളാണ് സാക്കീര്‍. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയിലെ വിടവ് നികത്തുന്ന പാലമായും അദ്ദേഹത്തിന് പ്രവര്‍ത്തിക്കാനാവും. അതിനാല്‍ സാക്കീര്‍ ഇന്ത്യ മുഴുവന്‍ യാത്ര ചെയ്യണം. നിങ്ങളുടെ സന്ദേശം രാജ്യം മുഴുവന്‍ ആവശ്യമാണ്” സിംഗ് പറയുന്നു.
https://www.youtube.com/watch?v=f5h-Q9tI744
വീഡിയൊ വൈറലായതോടെ വിശദീകരണവുമായി ദിഗ് വിജയ് സിംഗ് രംഗത്തെത്തി. മതയാഥാസ്ഥിതികത്വത്തിന് എതിരായി മതസൗഹാര്‍ദ്ദത്തിന് വേണ്ടിയാണ് താന്‍ പ്രസംഗിച്ചതെന്ന് ദിഗ്വിജയ് സിംഗ് ട്വീറ്റ് ചെയ്തു.
My speech at conference organised by Zakir Naik is being shown. I spoke against Religious Fundamentalism and appealed for Communal Harmony.
— digvijaya singh (@digvijaya_28) July 7, 2016
If GOI or the Govt of Bangladesh has any evidence against Zakir Naik's involvement with ISIS they should take action against him.
— digvijaya singh (@digvijaya_28) July 7, 2016
ധാക്ക ആക്രമണത്തില്‍ നായികിന്റെ പങ്കാളിത്വം ബംഗ്ലാദേശ് സര്‍ക്കാര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും സിംഗ് വിശദീകരിക്കുന്നു.
Discussion about this post