തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം പൂര്‍ത്തിയായി. ധനമന്ത്രി ഡോ തോമസ് ഐസകാണ് ബജറ്റ് അവതരിപ്പിച്ചത്.
11:59 ഒഎന്‍വി കവിത ചൊല്ലി തോമസ് ഐസക് ബജറ്റ് അവതരണം പൂര്‍ത്തിയാക്കി.
11:54 സംസ്ഥാനത്തിന്റെ റവന്യൂ വരവ് കൂട്ടണമെന്ന സാഹചര്യം മുൻനിർത്തി ജനം സാധനങ്ങൾ വാങ്ങുമ്പോൾ ബിൽ ചോദിച്ചു വാങ്ങണമെന്ന് ധനമന്ത്രിയുടെ അഭ്യർഥന.
11:54 ഒഴിമുറി, ഭാഗപത്രം ധനനിശ്ചയം എന്നിവയുടെ മുദ്രപത്ര വില കൂട്ടി
11:54 ആറ് മാസത്തിനകം വാഹനനികുതി കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ വാഹനങ്ങള്‍ സര്‍ക്കാര്‍ കണ്ടുകെട്ടും
11:53 വാഹനങ്ങളിൽ ഏർപ്പെടുത്തിയ വിൽപനസംവിധാനങ്ങൾ, എടിഎം തുടങ്ങിയവയ്ക്കു ചതുരശ്ര അടി അടിസ്ഥാനത്തിൽ നികുതി ഏർപ്പെടുത്തി.
11:53 ടൂറിസ്റ്റ് ബസുകൾക്ക് നികുതി വർധിപ്പിച്ചു. അന്തർസംസ്ഥാന ടിക്കറ്റ് നിരക്കുകളിൽ പ്രതിഫലിച്ചേക്കും.
11:53 പഴയ വാഹനങ്ങൾക്ക് ഹരിത നികുതി ഏർപ്പെടുത്തും.
11:52 അവസാന അഞ്ച് വര്‍ഷത്തെ വാഹനനികുതി അടയ്ക്കാത്തവര്‍ ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം അതിന്റെ 30 ശതമാനം അടച്ചാല്‍ മതി ഹെവിവെയ്റ്റ് വാഹനങ്ങള്‍ 20 ശതമാനം അടച്ചാല്‍ മതി
11:51 വര്‍ഷങ്ങളായി നികുതി അടയ്ക്കാത്ത വാഹനങ്ങള്‍ക്ക് ഒറ്റതവണതീര്‍പ്പാക്കല്‍ പദ്ധതി.
11:49 സ്ക്രാപ് ബാറ്ററികള്‍ക്ക് വില കുറയും.
11:48 ചരക്ക് വാഹനങ്ങളുടെ നികുതി 10 ശതമാനം കൂട്ടി
11:47 അലക്ക് സോപ്പിന് വില കൂടും
11:46 തെര്‍മോകോള്‍ പ്ലേറ്റുകള്‍ക്ക് വില കുറയും
11:45 കുടുംബാംഗങ്ങൾ തമ്മിലുളള ഭാഗപത്രം തുടങ്ങിയ ഇടപാടുകൾക്ക് മൂന്നു ശതമാനം മുദ്രവില ഈടാക്കും.
11:45 സിനിമാ ടിക്കറ്റിന് വില കുറയും
11:43 നിര്‍ഭയ ഹോമുകള്‍ക്ക് 12.5 കോടി.
11:43 നാല് ചക്രവാഹനങ്ങള്‍ക്കും പഴയ വാഹനങ്ങള്‍ക്കും ഗ്രീന്‍ ടാക്സ്.
11:43 ശമ്പളവും പെന്‍ഷനും ഇനി മുതല്‍ ട്രഷറി വഴി
11:42 തുണിത്തരങ്ങള്‍, ഡിസ്പോസിബിള്‍ പ്ലേറ്റുകള്‍, ഗ്ലാസുകള്‍ എന്നിവയ്ക്ക് വില കൂടും
11:42 സ്വർണവ്യാപാരികൾ കോംപൗണ്ടിങ് നികുതി അംഗീകരിക്കണമെന്ന് ധനമന്ത്രി
11:41 അമ്പലപ്പുഴയില്‍ ആത്മഹത്യ ചെയ്ത വ്യാപാരിയുടെ നികുതി കുടിശ്ശിക എഴുതിത്തള്ളും.
11:36 മുന്‍സിപ്പല്‍ വേസ്റ്റ് ടാക്സ് എടുത്തു കളഞ്ഞു
11:33 ഹോട്ടല്‍ മുറികളുടെ വാടക കൂടും
11:30 ദ്രവീകൃതവാതകം വാങ്ങുമ്പോള്‍ ഫാക്ട് കൊടുക്കുന്ന നികുതി തിരിച്ചു നല്‍കും.
11:30 പ്ലാസ്റ്റിക് ഡിസ്പോസിബിള്‍ പ്ലേറ്റുകളുടെ നികുതി 20 ശതമാനം ആക്കി
11:30 പാക്കറ്റിലുള്ള ഗോതമ്പ് ഉത്പന്നങ്ങള്‍ക്ക് 5 ശതമാനം നികുതി
11:30 ബര്‍ഗ്ഗര്‍,പിസ്സ,പാസ്ത, തുടങ്ങിയ ബേക്കറി സാധനങ്ങള്‍ക്ക് 14 ശതമാനം നികുതി
11:29 വെളിച്ചെണ്ണയ്ക്ക് അഞ്ച് ശതമാനം നികുതി. ഇതില്‍ നിന്നുള്ള വരുമാനം കേരകര്‍ഷകര്‍ക്ക്
11:29 തേങ്ങയുടെ താങ്ങുവില 25-ല്‍ നിന്ന് 27-ആയി ഉയര്‍ത്തി
11:29 ബസുമതി അരിയുടെ നികുതി വര്‍ധിപ്പിച്ചു
11:28 വ്യാപാരി ക്ഷേമനിധിക്ക് ഗ്രാന്റ, ആനുകൂല്യങ്ങളും പരിഷ്കരിക്കും
11:28 വ്യാപാരിക്ഷേമനിധി അംഗത്വം നിര്‍ബന്ധമാക്കും
11:28 ചെക്ക് പോസ്റ്റിലെ നടപടി ക്രമങ്ങള്‍ ലഘൂകരിക്കും
11:27 നികുതി സംബന്ധമായ നിര്‍ദേശങ്ങള്‍ നല്കാന് സര്‍വ്വീസ് സെന്റെര് ആരംഭിക്കും, ഇതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാക്കും
11:27 വ്യാപാരികള്‍ക്ക് അക്രഡിറ്റേഷന്, നികുതി കൃത്യമായി അടയ്ക്കുന്നവര്‍ക്ക് ഗ്രീന്‍ കാര്‍ഡ്
11:26 വാണിജ്യനികുതി വകുപ്പിനെ ആധുനീകരിക്കും
11:26 ഉപഭോക്താകള്‍ക്ക് ബില്ലുകളും ഇന്‍വോയിസുകളും അയച്ചു തരാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വരും.
11:26 മൂന്ന് വര്‍ഷത്തിനകം എല്ലാ ചെക്ക് പോസ്റ്റുകളും നവീകരിക്കും
11:25 2007-ല്‍ ആവിഷ്ക്കരിച്ച ലക്കി വാറ്റ് മൊബൈല്‍ ഫോണിന്റെ സഹായത്തോടെ പുനരാവിഷ്ക്കരിക്കും
11:25 പരാതിപരിഹാരസെല്ലിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും ഉടന്‍ സജ്ജമാക്കും
11:23 ചരക്ക് സേവന നികുതി നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്ക് തുടക്കമിടുന്നു, രണ്ടര കോടി ഇതിനായി മാറ്റിവച്ചു.
11:23 പഴയ രേഖകള്‍ ആര്‍ക്കൈവ്സ് ചെയ്യും നികുതി ഓഫീസുകള്‍ നവീകരിക്കും രേഖകള്‍ ഡിജറ്റല്‍ രൂപത്തിലാക്കും.
11:21 മഞ്ചേശ്വരത്തും മുത്തങ്ങയിലും ആധുനിക ഡാറ്റാ കളക്ഷന്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ഈ വര്‍ഷം തന്നെ സ്ഥാപിക്കും
11:21 ജിഎസ്ടി നടപ്പായാലും ചെക്ക് പോസ്റ്റുകള്‍ അടച്ചു പൂട്ടില്ല
11:21 പൊതുസ്ഥലങ്ങളില്‍ മൂത്രപ്പുരകള്‍ സ്ഥാപിക്കാന്‍ 150 കോടി
11:21 തുണികളുടെ മൂല്യവര്‍ധിത നികുതി രണ്ട് ശതമാനം വര്‍ധിപ്പിച്ചു
11:21 നികുതി വരുമാനത്തില്‍ പ്രതീക്ഷിക്കുന്നത് 25 ശതമാനം വര്‍ധന
11:20 കുട്ടനാടില്‍ സമഗ്ര കുടിവെള്ളവികസന പദ്ധതി നടപ്പാക്കും
11:20 അഞ്ച് കോളേജുകളെ ഡിജിറ്റല്‍ കോളേജുകളാക്കി മാറ്റും
11:20 ജൂണ്‍ മാസത്തിലെ നികുതി വരുമാനത്തില്‍ 25 ശതമാനം വര്‍ധന
11:20 പുതിയ കോടതികള്‍ക്കായി 150 കോടി
11:19 കോഴിക്കോട് പിഎസ് സിയുടെ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം സ്ഥാപിക്കാന്‍ പത്ത് കോടി
11:19 ജൂണ്‍ മാസത്തില്‍ 19 ശതമാനം നികുതി വര്‍ധനയുണ്ടായി
11:18 അച്ചന്‍കോവില്‍, പിണറായി, പുത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പുതിയ പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കും
11:17 സര്‍ക്കാര്‍ പ്രസ് നവീകരണത്തിന് 100 കോടി
11:11 പോലീസ് നവീകരണത്തിന് 40 കോടി , ദേശീയപദ്ധതിയില്‍ നിന്നും 20 കോടി വകയിരുത്തി.
11:11 ലോട്ടറി വകുപ്പിന് കൂടുതല്‍ ജീവനക്കാരും ഓഫീസുകളും, സമ്മാനഘടനയില്‍ മാറ്റം വരുത്തും
11:10 അഗ്നിശമന വകുപ്പിന് 39 കോടി അടൂര്‍,കൊയിലാണ്ടി,കൊങ്ങാട്,സെക്രട്ടേറിയേറ്റ്,ശ്രീപത്മനാഭസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥാപിക്കും
11:09 കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയുടെ കുരങ്ങ് പുനരധിവാസ പദ്ധതിക്ക് 25 ലക്ഷം.
11:09 വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കാന്‍ 100 കോടി
11:09 വയനാടിനെ കാര്‍ബ്ബണ്‍രഹിത ജില്ലയാക്കാന്‍ പദ്ധതി
11:09 കാര്‍ബണ്‍ ബഹിര്‍ഗമനം തടയാന്‍ മരങ്ങള്‍ നടാന്‍ പദ്ധതി.
11:08 കാര്‍ബണ്‍ ബഹിര്‍ഗമനം തടയാന്‍ മരങ്ങള്‍ നടാന്‍ പദ്ധതി
11:08 ത്രിതലപഞ്ചായത്ത്, നഗരസഭാ എന്നിവയ്ക്ക് 5000 കോടി.
11:08 തൃശ്ശൂര്‍ മൃഗശാല മാറ്റി സ്ഥാപിക്കാന്‍ 150 കോടി
11:07 അഴീക്കല്‍ തുറമുഖത്തിന് 500 കോടി.
11:07 പത്മനാഭ സ്വാമി ക്ഷേത്ര സംരക്ഷണത്തിന് മാസ്റ്റര്‍ പ്ലാന്‍
11:07 ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം
11:03 60 കഴിഞ്ഞ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പെന്ഷന്
11:03 മാര്‍ക്കറ്റുകള്‍,ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മൂത്രപ്പുര, മുലയൂട്ടല്‍ കോര്‍ണറുകള്‍ എന്നിവയടങ്ങിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കും കുടുംബശ്രീക്കാവും ഇതിന്റെ മേല്‍നോട്ടം.
11:00 ഹൈടെക് സ്കൂള്‍ പദ്ധതിയുടെ ഭാഗമായി സ്ത്രീ സൗഹൃദ ടോയ്ലെറ്റുകള്
11:00 ഇനി മുതല്‍ ബജറ്റിന്റെ പത്ത് ശതമാനം സ്ത്രീകളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനും.
11:00 സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകവകുപ്പ് കൊണ്ടു വരും.
10:59 നാല് ശതമാനം പലിശയില്‍ കുടുംബശ്രീക്ക് വായ്പ അനുവദിക്കും
10:59 കുടുംബശ്രീക്ക് 200 കോടി
10:59 ശുചിത്വമിഷന് 26 കോടി
10:59 5 വര്‍ഷം കൊണ്ട് കെഎസ്ആര്‍ടിസി പൂര്‍ണമായും സിഎന്‍ജിയിലേക്ക് മാറും
10:59 പുതുതായി രൂപീകരിച്ച മുനിസിപ്പാലിറ്റികള്‍ക്ക് കെട്ടിടനിര്‍മ്മാണത്തിനും തസ്തികകള്‍ സൃഷ്ടിക്കുന്നതിനുമായി 100 കോടി.
10:54 വയനാടിലും ബേക്കലിലും എയര്‍സ്ട്രിപ്പ് സ്ഥാപിക്കും
10:54 പുതുതായി പ്രഖ്യാപിച്ച മുന്‍സിപ്പാലിറ്റികള്‍ക്ക് കെട്ടിട്ടം പണിയാന്‍ 100 കോടി.
10:53 ഭിന്നശേഷികാര്‍ക്ക് 68 കോടി, സ്നേഹസ്പര്‍ശം പദ്ധതിക്ക് 10 കോടി.
10:53 5 വര്‍ഷം കൊണ്ട് 1500 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം
10:53 വിദേശത്ത് നിന്ന് മടങ്ങി വരുന്നവരുടെ ബാക്ക് എന്‍ഡ് സബ്സിഡി മുന്‍കൂറായി നല്‍കും
10:53 പ്രവാസികളുടെ പുനരധിവാസപാക്കേജ് 24 കോടി.
10:53 നോര്‍ക്ക വകുപ്പിന് 28 കോടി, ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്
10:53 ഇതു സംബന്ധിച്ച പഠനത്തിന് പത്ത് ലക്ഷം രൂപ വകയിരുത്തി.
10:52 ജില്ലാ സംസ്ഥാനസഹകരണ ബാങ്കുകള്‍ യോജിപ്പിച്ച് ഒറ്റ ബാങ്കാക്കും
10:52 ബസ് സ്റ്റാന്‍ഡ് പാര്‍ക്കുകള്‍ റെയില്‍വേസ്റ്റേഷനുകള്‍ എന്നിവടിങ്ങളില്‍ വൈഫൈ സൗകര്യം ഒരുക്കാന്‍ ഐടി വകുപ്പിന് 20 കോടി രൂപ.
10:52 സ്റ്റാര്‍ട്ട് അപ്പ് യൂണിറ്റുകള്‍ക്ക് 50 കോടി.
10:52 പുതിയ കെട്ടിട്ടങ്ങള്‍ പണിയാന്‍ കൊച്ചി ഇന്നൊവേഷന് സോണിന് 225കോടി, ടെക്നോപാര്‍ക്കിന് 750 കോടി, കോഴിക്കോട് സൈബര്‍ പാര്‍ക്ക് 5 കോടി രൂപ.
10:51 ടൂറിസം രംഗത്ത് നാല് ലക്ഷം പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കും.
10:51 കണ്ണൂര്‍ വിമാനത്താവളത്തോടനുബന്ധിച്ചുള്ള റോഡ് വികസനം ഒറ്റ പാക്കേജായി നടപ്പിലാക്കും
10:51 8 ഫ്ളൈ ഓവറുകള്‍ക്ക് 180 കോടി
10:51 മുസരിസ് പദ്ധതി മാതൃകയില്‍ തലശ്ശേരിയിലും ആലപ്പുഴയിലും പൈതൃക സംരക്ഷണപദ്ധതി നടപ്പാക്കും ഇതിനായി 100 കോടി.
10:51 പൊന്മുടിയില് റോപ്പ് വേ സ്ഥാപിക്കാന്‍ 100 കോടി.
10:50 ഇരുപത് ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യവികസനത്തിനായി 400 കോടി രൂപ ചിലവാക്കും
10:50 വ്യവസായ സോണുകള്‍ക്കായി 5100 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും. 5100 കോടി രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു.
10:50 കൊച്ചി- കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിക്കായി എറണാകുളം, തൃശ്ശൂര്‍,പാലക്കാട് ജില്ലകളില്‍ 1500 ഏക്കര്‍ ഏറ്റെടുക്കും.
10:49 ഇതിനായി എന്‍എച്ച് 47-ന്റെ പ്രാന്തപ്രദേശങ്ങളില്‍ ചെറുതും വലുതുമായ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും
10:49 കൊച്ചി-പാലക്കാട്-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി പദ്ധതിക്ക് തുടക്കമിടുന്നു
10:49 5 ബൃഹദ് വിവിധോദ്ദേശ വ്യവസായ സോണുകള്‍.
10:49 എറണാകുളം കേന്ദ്രമാക്കി ആയിരം സിഎന്‍ജി ബസുകള്‍ ഇറക്കാന്‍ കെഎസ്ആര്‍ടിസിക്ക് അഞ്ഞൂറ് കോടി
10:49 4 അണ്ടര്‍പാസേജുകള്‍ക്ക് അഞ്ച് കോടി.
10:48 കടക്കെണിയിലായ ക്ഷീരകര്‍ഷകര്‍ക്ക് 5 കോടി
10:48 ആദിവാസികള്‍ക്കായി പികെ കാളന് ഭവന പദ്ധതി.
10:48 കൊച്ചിയിലെ സംയോജിത ജലഗതാഗതപദ്ധതി മാതൃകയാക്കി ആലപ്പുഴ കുട്ടനാട് ചങ്ങനാശേരി എന്നിവിടങ്ങളിലും മൊബിലിറ്റി ഹബ്ബ്.
10:48 പെന്ഷന് ലഭ്യമാക്കും. കൊച്ചി കേന്ദ്രീകരിച്ച് 1000 പുതിയ സിഎന്‍ജി ബസുകള്‍ ഇറക്കും
10:37 കെ.എസ്.ആര്.ടി.സിക്ക് രക്ഷാ പാക്കേജ്
10:36 വിഴിഞ്ഞം തുറമുഖത്തിന് ഫണ്ട് ഉറപ്പു വരുത്തും.
10:35 തോട്, കുളം, പുഴ പുനരുദ്ധാരണത്തിന് 100 കോടി.
10:35 എംഎല്‍എമാരുടെ ആസ്തിവികസന ഫണ്ട് നിലനിര്‍ത്തും
10:35 ചെറുകിട ജലസേചന പദ്ധതികള്‍ക്കായി 130 കോടി
10:35 കേരളത്തിലെ എല്ലാ വീടുകളിലും സിഎഫ്എല്‍ ബള്‍ബുകള്‍ എല്‍ഇഡി ബള്‍ബുകള്‍ ആക്കിമാറ്റാന്‍ 250 കോടി രൂപയുടെ പദ്ധതി
10:34 സര്‍ക്കാരോഫീസുകളുടെ മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ 200 കോടി സഹായം നബാഡില്‍ നിന്ന് പ്രതീക്ഷിക്കുന്നു.
10:34 ശബരിമല മാസ്റ്റര്‍ പ്ലാനിന് 150 കോടി മാറ്റിവച്ചു.
10:34 ശബരി പാതയ്ക്ക് 50 കോടി.
10:34 അതിവേഗ റെയില്‍ പാതയുടെ പഠനം ഈ വര്‍ഷം പൂര്‍ത്തിയാക്കും ഇതിന് 50 ലക്ഷം മാറ്റിവച്ചു.
10:34 14 റെയില്‍ മേല്‍പ്പാലങ്ങള്‍ക്ക്പണം വകയിരുത്തി
ചെളാരി ചെട്ടിപ്പടി ഗുരാവയൂര്‍ അക്കത്തേതറ മുളയാര്‍ ചിറങ്ങര കുണ്ടര വാളക്കുറിശി പുതുക്കാട്… തുടങ്ങിയ മേല്‍പ്പാലങ്ങള്‍ക്ക്പണം വകയിരുത്തി
10:33 5000 കോടി മാന്ദ്യവിരുദ്ധ പാക്കേജില്‍ പൊതുമരാമത്ത് വകുപ്പിനായി വകയിരുത്തി.
10:33 2800 കോടി രൂപയ്ക്ക് 37 റോഡുകള്‍ അനുവദിച്ചു.
10:32 17 ബൈപ്പാസുകള്‍ക്ക് 385 കോടി
10:32 റോഡിനും പാലങ്ങള്‍ക്കും നടപ്പുവര്‍ഷം 500 കോടി
10:23 മാന്ദ്യവിരുദ്ധ പാക്കേജിലൂടെ അയ്യായിരം കോടിയുടെ റോഡ് വികസന പാക്കേജ്
10:23 ശിവഗിരിയില്‍ നമുക്ക് ജാതിയില്ല വിളംബര മ്യൂസിയത്തിന് അഞ്ച് കോടി.
10:22 കലവൂര്‍ ഗോപിനാഥിന്റെ പേരില്‍ ആലപ്പുഴയില്‍ വോളിബോള്‍ അക്കാദമി.
10:22 ഇതിനായി 5 കോടി വകയിരുത്തി
10:22 നീലേശ്വരം ധര്‍മ്മടം കൂത്തുപറമ്പ് തിരുവണ്ണൂര്‍ നിലമ്പൂര്‍ ചിറ്റൂര്‍ ചാത്തനൂര്‍ ചാലക്കുടി പ്രീതികുളങ്ങര അമ്പലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ പഞ്ചായത്ത് സ്റ്റേഡിയം സ്ഥാപിക്കും
10:21 എല്ലാ പഞ്ചായത്തിലും കളിക്കളം.
10:21 ജിവി രാജ, അയ്യങ്കാളി സ്പോര്‍ട്സ് സ്കൂളുകളുടെ നവീകരണത്തിന് 30 കോടി.
10:21 14 ജില്ലകളിലും ഇന്‍ഡോര്‍ സ്റ്റേഡിയം സ്ഥാപിക്കാന്‍ 500 കോടി.
10:20 എ ഗ്രേഡ് ലൈബ്രറികളില്‍ വൈ ഫൈ ഏര്‍പ്പെടുത്താന്‍ പത്ത് കോടി.
10:20 ലൈബ്രറികള്‍ക്കുള്ള ധനസഹായം 50 ശതമാനം വര്‍ധിപ്പിച്ചു.
10:20 ലൈബ്രറികള്‍ക്കുള്ള ഗ്രാന്റ് 33 കോടി.
10:20 ശിവഗിരിയില്‍ കണ്വന്ഷന് സെന്റര്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ 2 കോടി.
10:20 കെപിപി നമ്പ്യാരുടെ സ്മാരകമ്യൂസിയം ആരംഭിക്കാന്‍ ഒരു കോടി
10:19 കൈത്തറി മേഖലയ്ക്ക് 30 കോടിയുടെ സഹായം.
10:19 തിരൂന്‍ തുഞ്ചത്തെഴുത്തച്ഛന്‍ സമിതിക്കുള്ള വാര്‍ഷിക ഗ്രാന്റ 30 ലക്ഷമാക്കി ഉയര്‍ത്തി.
10:19 കെഎസ്ഡിപിയുടെ നേതൃത്വത്തില്‍ പൊതുമേഖലയില്‍ മരുന്ന് കമ്പനി.
10:19 പടയണി,തെയ്യം കലാകാരന്മാര്ക്ക് പെന്ഷന്.
10:18 നവോത്ഥാന നായകന്മാരുടെ പേരില്‍ മണ്ഡപം നിര്‍മ്മിക്കും
10:18 പയ്യന്നൂരില്‍ പൂരക്കളി അക്കാദമി
10:17 തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലിന് സ്ഥിരം വേദി ഒരുക്കാന്‍ അന്‍പത് കോടി.
10:13 ഒരു കലാസാംസ്കാരിക സമുച്ചയം സ്ഥാപിക്കാന്‍ നാല്‍പ്പത് കോടി രൂപ ചിലവ്.
10:13 നാടകതീയേറ്റര്, സിനിമാ തീയേറ്റര്‍, സെമിനാര്‍ഹാള്‍, താമസസൗകര്യം എന്നിവയോട് കൂടിയ കലാസാംസ്കാരിക സമുച്ചയം എല്ലാ ജില്ലകളിലും സ്ഥാപിക്കും.
10:12 വാട്ടര്‍ അതോറിറ്റിയുടെ നഷ്ടം മറ്റ് മാര്‍ഗങ്ങളിലൂടെ നികത്തും.
10:12 ജപ്പാന് കുടിവെള്ളപദ്ധതിക്ക് 114 കോടി.
10:12 ജലനിധി രണ്ടാം ഘട്ടത്തിന് 314 കോടി
10:09 കൊച്ചി സ്മാര്‍ട്ട് സിറ്റിയിലെ ജലപദ്ധതികള്‍ക്കായി 500 കോടി
10:09 വെള്ളക്കരം അഞ്ച് വര്‍ഷത്തേക്ക് കൂട്ടില്ല
10:09 വാട്ടര്‍ അതോറിറ്റി സര്‍ക്കാരിന് നല്‍കാനുള്ള 1004 കോടി രൂപയുടെ പലിശയും പിഴ പലിശയും എഴുത്തിതള്ളി
10:09 വാട്ടര്‍ അതോറിറ്റിയുടെ പഴക്കം ചെന്ന എല്ലാ പൈപ്പുകളും മാറ്റി സ്ഥാപിക്കും
10:08 തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ എയിംസ് നിലവാരത്തിലേക്കുയര്‍ത്തും
10:08 ആര്‍സിസിക്ക് 59 കോടി, മലബാര്‍ കാന്‍സര്‍ സെന്ററിന് 29 കോടി
10:04 തലശ്ശേരിയില്‍ വനിതകളുടേയും കുട്ടികളുടേയും ആസ്പത്രി സ്ഥാപിക്കും.
10:04 കുതിരവട്ടം മാനസികാരോഗ്യ ആസ്പത്രിയുടെ പുനരധിവാസത്തിന് നൂറ് കോടി.
10:02 10 ഐഐടികള്‍ അന്തര്‍ദ്ദേശിയ നിലവാരത്തിലേക്കുയര്‍ത്താന്‍ 50 കോടി.
10:02 പുനര്‍ജനി പദ്ധതിക്ക് 7.6 കോടി അധികമായി വിലയിരുത്തി.
10:02 വിദ്യാഭ്യാസവായ്പാ കുടിശ്ശിക തീര്‍ക്കാന്‍ നൂറ് കോടി രൂപ ബാങ്കുകള്‍ക്ക് അനുവദിച്ചു.
10:01 ഗവ.ആര്‍ട്സ് കോളേജുകളും എന്‍ഞ്ചിനീയറിംഗ് കോളേജുകളും നവീകരിക്കാന്‍ 250 കോടി രൂപ അനുവദിച്ചു; രണ്ട് വര്‍ഷത്തിനകം നവീകരണം പൂര്‍ത്തിയാക്കും.
10:01 കേരളസര്‍വകലാശാലയ്ക്ക് 25 , കാലിക്കറ്റ് എംജി കണ്ണൂര്‍ 24 കോടി,മലയാളം സര്‍വകലാശാല 7 കോടി രൂപ എന്നിങ്ങനെ വിലയിരുത്തി.
10:01 കേരളത്തെ അറിവിന്റെ കേന്ദ്രമാക്കും
10:00 ഭിന്നശേഷിക്കാരായ അന്‍പതിനായിരത്തോളം കുട്ടികളുടെ പുസ്തകങ്ങള്‍ക്കും സ്റ്റേഷനറിക്ക് 250 രൂപ ,യൂണിഫോമിന് അഞ്ഞൂറു രൂപ ,യാത്രചിലവിന് ആയിരം രൂപ.
09:59 ഹയര്‍സെക്കന്‍ഡറി/ വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ക്ക് ആസ്ഥാനമന്ദിരം പണിയാന്‍ 20 കോടി.
09:59 5 വര്‍ഷത്തിനകം ആയിരം ഹൈടെക് സ്കൂളുകള്‍
09:59 കെട്ടിട്ട നിര്‍മ്മാണചുമതല സര്‍ക്കാര്‍ വഹിക്കും മറ്റു ചിലവുകള്‍ സന്നദ്ധസംഘടനകളും വ്യക്തികളും വഹിക്കണം.
09:59 ഓരോ മണ്ഡലത്തിലും ഒരു സ്കൂള്‍ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തും: പദ്ധതിക്കായി ആയിരം കോടി
09:57 കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ ക്ഷേമനിധികളും ഈ വര്‍ഷം തന്നെ നടപ്പാക്കും.
09:57 ഒന്ന് മുതല്‍ എട്ട് വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോം
09:56 ഖാദിവികസനത്തിന് പത്ത് കോടി
09:56 പൊതുമേഖലയിലെ പത്ത് കശുവണ്ടി ഫാക്ടറികള്‍ നവീകരിക്കും 235 കോടി രൂപ
09:54 കയർമേഖലയോട് കഴിഞ്ഞ സർക്കാരിന്റെ മനോഭാവം മാപ്പർഹിക്കാത്തത്
കയർ പോലുളള മേഖലകളിൽ സാങ്കേതിക നവീകരണം ഉറപ്പാക്കും. കൈവേല ചെയ്തു ജീവിക്കുന്നവരെ സംരക്ഷിച്ചു കൊണ്ടു തന്നെ കയർ മേഖലയിൽ ആധുനീകരണം നടപ്പാക്കും. കയർമേഖലയോട് കഴിഞ്ഞ സർക്കാരിന്റെ മനോഭാവം മാപ്പർഹിക്കാത്തതെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി തോമസ് ഐസക്.
09:51 ഖാദിവികസനത്തിന് പത്ത് കോടി
09:51 പൊതുമേഖലയിലെ പത്ത് കശുവണ്ടി ഫാക്ടറികള്‍ നവീകരിക്കും 235 കോടി രൂപ
09:48 കയര്‍മേഖലയില്‍ ആധുനികവത്കരണം നടപ്പാക്കും.
09:48 അര്‍ത്തുള്ളി താനൂര്‍ കൊയിലാണ്ടി തലശ്ശേരി തുറമുഖങ്ങളുടെ വികസനത്തിന് അഞ്ച് കോടി
09:48 പുലിമൂട് നിര്‍മ്മാണത്തിന് മൂന്നൂറ് കോടി.
09:48 പൊതുമേഖലയില്‍ മരുന്നു കമ്പനി.
09:47 വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസം സര്‍ക്കാര്‍ ഏറ്റെടുത്തു
09:47 കടലാക്രമണ മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് സുരക്ഷിതമേഖലകളിലേക്ക് മാറാന്‍ പത്ത് ലക്ഷം ധനസഹായം
09:45 മത്സ്യത്തൊഴിലാളികളുടെ കടാശ്വസത്തിനായി 50 കോടി വിലയിരുത്തി.
09:45 തീരദേശ സംരക്ഷണ പരിപാടികള്‍ പുനപരിശോധിക്കും.
09:45 കടല്‍ഭിത്തി നിര്‍മ്മാണത്തിന് 300 കോടി രൂപ അധികമായി അനുവദിച്ചു.
09:44 മണ്ണ് സംരക്ഷണപദ്ധതികള്‍ തൊഴിലുറപ്പ് പദ്ധതി വഴി ഏറ്റെടുത്ത് നടത്തും
09:44 മണ്ണ് സംരക്ഷണവകുപ്പും ജലവകുപ്പും ചേര്‍ന്ന് ഇരുന്നൂറ് കോടി രൂപയുടെ പദ്ധതി നടത്തുന്നുണ്ട് ഇത് തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചാല്‍ ആയിരംകോടിയുടെ പദ്ധതിയായി മാറ്റാം
09:42 ഇടുക്കിയിലും തൃശ്ശൂരിലും ചക്കപാര്ക്ക്
മാളയില്‍ ചക്കയ്ക്കു വേണ്ടി അഗ്രോ പാര്‍ക്ക്.
09:42 തൃശ്ശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് ജില്ലകളില്‍ നാളികേര പാര്‍ക്കുകള്‍ കോട്ടയം പത്തനംതിട്ട ജില്ലകളില്‍ റബ്ബര്‍ പാര്‍ക്ക് എന്നിവ കൊണ്ടു വരും.
09:41 റബ്ബര്‍ വിലസ്ഥിരതാ പദ്ധതിക്ക് 500 കോടി
09:41 പച്ചക്കറി ഉൽപാദനത്തിനുളള ജനകീയ പദ്ധതി നടപ്പാക്കും.
09:41 മരുന്നുനിർമാണത്തിനായി കെഎസ്ഡിപിയുടെ നേതൃത്വത്തിൽ ഫാക്ടറി വരും.
09:40 നെല്‍കൃഷി സബ്സിഡി വര്‍ധിപ്പിച്ചു
09:40 നെല്ല് സംഭരണത്തിന് 385 കോടി
09:40 ഭൂമിയെ സംബന്ധിച്ച ഡാറ്റാബാങ്ക് പദ്ധതി പുനരാരംഭിക്കും ഇതിനായി ആധുനികസ്ഫോറ്റ്വേയറുകള് ഇതിനായി അഞ്ച് കോടി.
09:40 നെല്പാടങ്ങള് നികത്താനുള്ള നിയമഭേദഗതികള്‍ റദ്ദാക്കി
09:40 നെല്പാടങ്ങള് തരിശാക്കരുത്
09:39 നാളികേര സംഭരണത്തിന് 25 കോടി. ഈ ഇനത്തിലേക്ക് 100 കോടി രൂപ കൂടി വകയിരുത്തും.
09:39 നെല്‍കൃഷി പ്രൊത്സാഹനത്തിന് 50 കോടി
09:39 നാളികേരപാര്ക്കുകള്ക്ക് 125 കോടി
09:39 പച്ചക്കറി ഇടവേളകൃഷിയാക്കുന്നത് നാളികേര കൃഷിക്ക് നല്ലതാണ്, നാളികേരപാര്‍ക്കുകളെ ഇതിലേക്ക് സഹകരിപ്പിക്കും.
09:38 കൃഷിക്ക് 600 കോടി
09:38 സര്‍ക്കാരിന്റെ കൃഷിഫാമുകളിലും എസ്റ്റേറ്റുകളിലും തരിശുഭൂമികളിലും കൃഷിയിറക്കും
09:38 റോഡുകള്‍ക്കും മറ്റും സ്ഥലമേറ്റെടുക്കാന്‍ എണ്ണൂറ് കോടി
09:37 റിസര്‍വ് ബാങ്ക് ഇപ്പോഴും നിക്ഷേപസമാഹരണത്തിന് ഓഹരി അല്ലാതെ നിക്ഷേപം സ്വീകരിക്കുന്നില്ല ഇത് തെറ്റാണ്.
09:34 നാലുവരിപ്പാത, വിമാനത്താവളങ്ങള്‍, ഗെയ്ല് പൈപ്പ് ലൈന്‍ എന്നിവയ്ക്ക് ഭൂമി ഏറ്റെടുക്കാന്‍ മൂവായിരം കോടി വേണം ഇത് കിഫ്ബിയിലൂടെ കണ്ടെത്തും.
09:33 പണമില്ലാത്തതുകൊണ്ട് ഭൂമി ഏറ്റെടുക്കാതിരിക്കുന്ന പ്രശ്നമുണ്ടാവില്ല
09:33 കിസ്ബിക്ക് തന്നെ ഭൂമി ഏറ്റെടുക്കാന്‍ ബോണ്ട് പ്രഖ്യാപിക്കാം
09:31 ആദ്യ വര്‍ഷങ്ങളില്‍ പത്ത് ശതമാനവും അഞ്ച് വര്‍ഷത്തിന് ശേഷം അന്‍പത് ശതമാനവും മോട്ടോര്‍ വാഹന നികുതി കിസ്ബിക്ക് ലഭിക്കും.
09:30 മോട്ടോര്‍ വാഹന നികുതി എല്ലാ വര്‍ഷവും കിസ്ബിക്ക് നല്‍കണം ഇതിനായി നിയമപരിഷ്കാരം നടത്തും.
09:30 അടിസ്ഥാനസൗകര്യവികസന പദ്ധതികള്‍ക്കായി 20,000 കോടിയും പാക്കേജ് വരും.
09:30 റോഡ്, പാലം നിര്‍മാണം, ഇതിനായുള്ള ഭൂമിയേറ്റെടുക്കല്‍ എന്നിവ ഈ പാക്കേജിന്റെ ഭാഗമാക്കും.
09:29 മുടങ്ങിക്കിടക്കുന്ന വീടുകള്‍ പൂര്‍ത്തിയാക്കാന്‍ പുതിയ പദ്ധതി നടപ്പാക്കും.
09:29 സെബിയും ആര്‍ബിയും നിര്‍ദേശിച്ച സാമ്പത്തികനിക്ഷേപ പദ്ധതി നടപ്പാക്കാന്‍ കിസ്ബിയെ പരിഷ്കരിക്കും.
09:28 വന്‍കിടപദ്ധതികള്‍ നടപ്പാക്കാന്‍ പ്രത്യേക നിക്ഷേപ പദ്ധതി.
09:28 റബര്‍ പ്രതിസന്ധിയും ഗള്‍ഫ് പ്രതിസന്ധിയും നേരിടാന്‍ 12,000 കോടി രൂപയുടെ സാമ്പത്തികമാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിച്ചു.
09:28 തീവ്രരോഗമുള്ളവരെ പരിചരിക്കുന്നവര്‍ക്ക് 600 രൂപ പെന്ഷന്
09:27 ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍ നിന്ന് തുക വകയിരുത്തും
09:27 മുന്നോക്കവികസന കോര്പ്പറേഷന് 35 കോടി
09:27 ന്യൂനപക്ഷ വികസന കോര്പ്പറേഷന് 15 കോടി രൂപ
09:27 ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി വീതം നല്‍കാനായി 42 കോടി രൂപ.
09:27 പട്ടികജാതിക്കരുടെ ഭൂമിവിതരണം അടമ്പാടി മാതൃകയില്‍ വ്യാപിപ്പിക്കും.
09:26 പിന്നാക്ക വിദ്യാഭ്യാസം മെച്ചപ്പെടുത്തും
09:26 മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളുടെ നവീകരണത്തിന് 100 കോടി.
09:25 പ്രീ മെട്രിക് മെട്രിക് ഹോസ്റ്റലുകള്‍ക്ക് 180 കോടി.
09:25 തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങളെ സൗജന്യ റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
09:24 സന്നദ്ധസംഘടനകള്‍ക്ക് പത്ത് കോടി രൂപ
09:24 ആശാ വര്‍ക്കര്‍മാര്‍, സാക്ഷരതാ മിഷന് പ്രവര്‍ത്തകര്‍ എന്നിവരുടെ ഓണറേറിയം 500 രൂപ വീതം വര്‍ധിപ്പിക്കും ഇതിനായി 20 കോടി വിലയിരുത്തി.
09:24 അംഗനവാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച ശമ്പളം കൊടുക്കാന്‍ 125 കോടി
09:23 സൗജന്യ റേഷന്‍ പദ്ധതി വിപുലീകരിക്കും. ഇതിനായി 300 കോടി രൂപ അധികമായി വകയിരുത്തും.
09:22 ഭിന്നശേഷി വിദ്യാലയങ്ങള്‍ക്ക് 20 കോടി രൂപ
09:21 തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെയും സൗജന്യ റേഷന്‍ പരിധിയിലാക്കും.
09:21 ഓണത്തിന് ഒരു മാസത്തെ ശമ്പളം അഡ്വാന്‍സായി നല്‍കും. പെന്ഷന് കുടിശിക കൊടുത്തുതീര്‍ക്കും.
09:21 ആശ്രയ പദ്ധതി ദാരിദ്രനിര്‍മാര്‍ജന പദ്ധതിയാക്കി വിപുലീകരിക്കും. ഇതിനായി 50 കോടി രൂപ കുടുംബശ്രീക്കായി വകയിരുത്തും
09:20 ഭൂമിയില്ലാത്തവര്‍ക്ക് മൂന്നു സെന്റ് ഭൂമിയെങ്കിലും ലഭ്യമാക്കും.
09:20 എല്ലാവര്ക്കും വീടും വെള്ളവും വെളിച്ചവും കക്കൂസും ഉറപ്പാക്കും.
09:15 ആയിരം കോടി രൂപ ചെലവു വരുന്ന ബ്രഹത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും.
09:15 വരുംവര്‍ഷം റവന്യൂകമ്മി 20,000 കോടി രൂപയായി ഉയരും
09:15 രണ്ടു വര്‍ഷത്തേക്കു പുതിയ സ്ഥാപനങ്ങളും തസ്തികകളുമില്ല. ആരോഗ്യം പോലുള്ള ചില മേഖലകള്‍ക്കു മാത്രം ഇളവ്
09:14 അറുപതു വയസിനു മേല്‍ പ്രായമുള്ള എല്ലാവരെയും പെന്ഷന് പരിധിയില്‍ കൊണ്ടു വരും
09:14 പെന്ഷന് വിതരണം കാര്യക്ഷമമാക്കാന്‍ കുടുംബശ്രീ സര്‍വേ നടത്തും
09:14 അഞ്ചു വര്‍ഷത്തിനകം ഒരു ലക്ഷം കോടി രൂപ നിക്ഷേപമിറക്കാനായാല് മാത്രം സംസ്ഥാനത്തിന്റെ സ്ഥിതി മെച്ചമാക്കാനാകു.
09:11 അഞ്ച് വര്‍ഷമായി ഭര്‍ത്താവ് ഉപേക്ഷിച്ച വനിതകള്‍ക്കും പെന്ഷന്
09:10 ഒരു മാസത്തെ പെന്ഷന് അഡ്വാന്‍സായി നല്‍കും
09:08 പുതിയ തസ്തികകള്‍ രണ്ടുവര്ഷത്തേക്കില്ല
09:09 സാമൂഹിക ക്ഷേമ പെന്ഷന് 1000 രൂപയാക്കി
09:07 24,000 കോടിയുടെ നികുതി പിരിക്കാതിരുന്നത് പ്രതിസന്ധിക്ക് കാരണമായി
09:05 സംസ്ഥാനത്തിന്റെ വളര്‍ച്ച ദേശീയനിരക്കിനേക്കാള്‍ താഴെ
09:04 ബജറ്റ് പരിവര്‍ത്തനത്തിലേക്കുള്ള സൂചികയെന്ന് ധനമന്ത്രി
09:03 ശ്രീനാരായണ ഗുരുവിനെ ഉദ്ധരിച്ച് തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങി
09:00 ബജറ്റ് അവതരണം തുടങ്ങി
Discussion about this post