പാലോട്: ഇരുതലമൂരി പാമ്പുമായി വാഹനത്തില്‍ പോയിരുന്ന എട്ടംഗസംഘത്തെ സംഘത്തെ കഴിഞ്ഞ ദിവസമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇവര്‍ക്ക് അന്തര്‍ സംസ്ഥാന കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് വനംവകുപ്പിന്റെ സംശയം. തമിഴ്നാട് സ്വദേശിയായ മെര്ലിന് എന്ന യുവാവിന് വേണ്ടി അന്വേഷണം ഈര്ജ്ജിതമാക്കിയിട്ടുണ്ട്.
ഇരുതലമൂരി പാമ്പുമായി പെരിങ്ങമല സ്വദേശി മൊയ്തീന്, ആറ്റുപുറം സ്വദേശി ഷാജഹാന്, പനവൂര്‍ മുളമൂട് സ്വദേശി ഇല്യാസ്, പത്തനംതിട്ട മാരാമണ്‍ സ്വദേശി കെ.എന്‍. രാമകൃഷ്ണന്, ചെങ്ങന്നൂര്‍ സ്വദേശി രാജേന്ദ്രന്, അടൂര്‍ സ്വദേശി ഫൈസല്‍, ആറന്മുള സ്വദേശി ബിജു, പട്ടാഴി സ്വദേശി ഷാനവാസ് എന്നിവരാണ് പിടിയിലായത്. മൂന്നരകിലൊ തൂക്കം വരുന്നതാണ് പിടിച്ചെടുത്ത ഇരുതലമൂരി പാമ്പ്.
ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ്, ടാറ്റാ ഇന്‍ഡിക്ക വാഹനങ്ങളും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇരുതലമൂരിയെ വില്ക്കാന് ശ്രമിക്കുന്നുവെന്ന് വനം ഇന്റലിജന്‍സ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ബി. സന്തോഷ് കുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പനവൂര്‍ കരിക്കുഴിയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.
Discussion about this post